ഇര്ഫാന് ഖാനൊപ്പം ആദ്യ ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചതിനുപിന്നാലെ മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്മാന് അനുരാഗ് കശ്യപ് ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നു. ആനന്ദ് എല്‍ റോയ് നിര്‍മിച്ച് അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന 'മന്‍മര്‍സിയാ' എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. താപ്സി കന്നു, വിക്കി കൌശല്‍ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്.
ആകാശ് ഖുറാന സംവിധാനം ചെയ്ത കര്‍വാനിലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.