18 January Tuesday

അപ്പാനി ശരത്തിൻ്റെ "ഇന്നലെകൾ" തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Nov 1, 2021



വയനാട് : അപ്പാനി ശരത്ത്, അരുണ്‍കുമാര്‍, ജയേഷ് ജനാര്‍ദ്ദന്‍ എന്നിവർ നായകരായി നവാഗതനായ വിനേഷ് ദേവസ്യ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഇന്നലെകള്‍'  എന്ന സിനിമയുടെ ചിത്രീകരണം വയനാട്, വെള്ളമുണ്ടയിലെ സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആരംഭിച്ചു.

അട്ടപ്പാടിയിൽ ചിത്രീകരണം നടന്നിരുന്ന ആദിവാസി പൂർത്തിയാക്കി അപ്പാനി ശരത് തിങ്കളാഴ്ച വെള്ളമുണ്ടയിലെ സെറ്റിലെത്തി. സെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാന്‍ പി റഹ്മാൻ നിർവ്വഹിക്കുന്നു.


 

എഡിറ്റിംഗ് & വി എഫ് എക്‌സ്- മനു ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനില്‍ ജോസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് മധു തമ്മനം, സുനിൽ പി എസ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ് പിള്ള, സംഗീതസംവിധാനം- ജയകാര്‍ത്തി, കലാസംവിധാനം- കോയ, ആക്ഷന്‍ അനില്‍ അലക്‌സ്, മേക്കപ്പ്- അഭിലാഷ് വലിയകുന്ന്, കോസ്റ്റ്യം- സുനില്‍ ജോര്‍ജ്,  പബ്ലിസിറ്റി ഡിസൈന്‍- രാഹുല്‍ രാജ്, അസോസിയേറ്റ് ഡയറക്ടര്‍- ജിധു സുധന്‍ വി., ഫിനാന്‍സ് മാനേജര്‍- ജിഷ്ണു ശങ്കര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top