30 November Monday

അസമിലെ ഫിലിംഫെയര്‍ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Monday Feb 3, 2020

ബോളിവുഡിന്റെ ആഘോഷവേദിയാണ് ഫിലിം ഫെയർ പുരസ്‌കാരച്ചടങ്ങ്. മുംബൈയിൽ താരലോകം ഒത്തുകൂടുന്ന വാർഷികച്ചടങ്ങ് കൂടിയാണിത്. 64 വർഷമായി അതാണ് പതിവ്. എന്നാൽ, ഇക്കുറി ആദ്യമായി ഫിലിംഫെയർ പുരസ്‌കാരവേദി മുംബൈക്ക് പുറത്തേക്ക്. ഫെബ്രുവരി 15 ന് 65–--ാമത് ഫിലിംഫെയർ പുരസ്‌കാരദാനച്ചടങ്ങ് നടക്കുക അസമിൽ. ആറുതവണ ഫിലിംഫെയർ പുരസ്‌കാരം നേടിയിട്ടുള്ള താരം വിദ്യ ബാലൻ ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഹിന്ദി സിനിമയിലെ നായികകഥാപാത്രങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങൾ മാറ്റിമറിച്ച നടി . പരിണീത എന്ന ആദ്യചിത്രത്തിലൂടെത്തന്നെ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്‌കാരം നേടി. 2018ൽ തുമാരി സുലുവിലൂടെ ആറാം പുരസ്‌കാരവും ഏറ്റുവാങ്ങി.  ഫോറസ്റ്റ് ഓഫീസറായി വിദ്യ എത്തുന്ന സിനിമയാണ് ഇപ്പോൾ ചിത്രീകരണത്തിൽ. 13 മനുഷ്യരെ കൊന്ന പുലിയെ വനംവകുപ്പ് വെടിവച്ചുകൊന്ന മഹാരാഷ്ട്രയിലെ സംഭവകഥയാണ് ചിത്രത്തിന് ആധാരം. 2018 നവംബറിലാണ് പുലിയെ വനംവകുപ്പിനുവേണ്ടി വേട്ടക്കാരൻ വധിച്ചത്. വനംവകുപ്പിന്റെ നടപടി വലിയ സംവാദത്തിന് വഴിതുറന്നിരുന്നു. വിക്രംമൽഹോത്രയാണ് സംവിധാനം.

ഗണിതലോകത്തെ അത്ഭുതമായ ശകുന്തളാദേവിയുടെ ജീവിതം പറയുന്ന വിദ്യചിത്രമാണ് അടുത്തതായി റിലീസ് ചെയ്യാനുള്ളത്. മലയാളിയായ ബോളിവുഡ് സംവിധായിക അനു മേനോൻ ആണ് സിനിമ ഒരുക്കുന്നത്. മെയ് എട്ടിന് സിനിമ റിലീസ് ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top