17 February Sunday

ലാലേട്ടൻ പ്രധാനമന്ത്രി; മമ്മൂക്ക മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019


മലയാള സിനിമയിൽ പകരം വയ‌്ക്കാനില്ലാത്ത താരരാജാക്കന്മാരാണ്  മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ശക്തരായ ജനപ്രതിനിധികളായി എത്തുന്ന അഭിനയവിസ‌്മയത്തിനായി കാത്തിരിക്കുകയാണ‌് സിനിമാലോകം. അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടിയുടെ യാത്ര തിയറ്ററുകളിലേക്ക് എത്തുകയാണ്. വൈ എസ‌്‌ ആറിന്റെ  ജീവിതകഥയെ ആസ്‌പദമാക്കി മഹി വി രാഘവ് സംവിധാനംചെയ്യുന്ന യാത്ര രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷം മമ്മൂട്ടി തെലുങ്കില്‍ തിരിച്ചുവരവ് നടത്തുന്ന ചിത്രംകൂടിയാണ‌്.

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാനിൽ പ്രധാനമന്ത്രിയായാണ് മോഹൻലാൽ എത്തുന്നത്.  നരേന്ദ്ര മോഡിയെ പോലെ താടിയും കുർത്തയും ജാക്കറ്റുമായി  ചന്ദ്രകാന്ത് വർമ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ കാപ്പാനിൽ അവതരിപ്പിക്കുന്നത്. കെ വി ആനന്ദ് സംവിധാനംചെയ്യുന്ന ഈ ആക‌്ഷന്‍ ത്രില്ലറില്‍ സൂര്യ, ആര്യ തുടങ്ങിയ വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട‌്.

വെള്ളിത്തിരയിലെ താരരാജാക്കന്മാരുടെ ശക്തമായ രാഷ്ട്രീയ കഥാപാത്രത്തിനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ഏതാകും മികച്ചചിത്രമെന്ന പേരിൽ ആരാധകർ ഇപ്പോൾത്തന്നെ സോഷ്യൽ മീഡിയയിൽ പോർവിളിയും തുടങ്ങിയിട്ടുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top