26 August Monday

താര നിബിഡമായ സയൻസ് ഫിക്ഷൻ ത്രില്ലർ "മിഷൻ മംഗൾ' ആഗസ്റ്റ് 15ന്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

കൊച്ചി> ചൊവ്വാ ഗ്രഹത്തിലേക്ക് റോക്കറ്റു വിക്ഷേപണം നടത്തിയതിൽ പങ്കാളികളായ ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ കഥയെ ആസ്‌പദമാക്കി നിർമിക്കപ്പെട്ട ബ്രഹ്‌മാണ്ഡ ചിത്രം "മിഷൻ മംഗൾ'. ഇന്ത്യയിലെ ആദ്യത്തെ ഗ്രഹ യാത്രയെ കുറിച്ചുള്ള ഈ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാറും വിദ്യാ ബാലനുമാണ് . സോനാക്ഷി സിൻഹ ,നിത്യാ മേനോൻ, ടാപ്‌സി പന്നു, കീർത്തി ഗുൽഹാരി, ഷർമാൻ ജോഷി എന്നിങ്ങനെ വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്.

ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, ക്യാപ് ഓഫ് ഗുഡ് ഫിലിംസ്, ഹോപ്പ് പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായി നിർമിക്കുന്ന മിഷൻ മംഗളിന്റെ സംവിധായകൻ നവാഗതനായ ജഗൻ ശക്തിയാണ് . ഇസ്രോ(ISRO )യുടെ പൂർണ സഹകരണത്തോടെയാണ്  ജഗൻ ശക്തി ദൃശ്യ സാഷാത്കാരം നൽകിയിരിക്കുന്നത് .
 
ഒരു നാവാഗത സംവിധായകൻ ചൊവ്വാ ഗ്രഹ ഓർബിറ്റർ മിഷനെ അടിസ്ഥാനമാക്കി ഒരു സിനിമയെടുക്കുകയെന്നത് എളുപ്പമല്ല. ഇസ്രോ (I S R O ) യുടെ ഇന്നുവരെയുള്ള ദൗത്യങ്ങളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട ദൗത്യമായിരുന്നു മംഗല്യാൻ വിക്ഷേപണം. സംവിധായകൻ ചിത്രത്തിനായി അനുയോജ്യരായ അഭിനേതാക്കളെ തെരഞ്ഞെടുത്താണ് അഭിനയിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ചിത്രത്തിന്  വേണ്ടി I S R O ശാസ്ത്രജ്ഞർ ആദ്യന്തം സാങ്കേതിക സഹകരണവും സഹായവും  നൽകിയത് നന്ദിപൂർവം അണിയറ പ്രവർത്തകർ സ്മരിക്കുന്നു.
 
ഹിന്ദി കൂടാതെ തമിഴ് തെലുങ്ക് ഭാഷകളിലും 'മിഷൻ മംഗളാ'ന്റെ അണിയറ സാങ്കേതിക വിദഗ്ധരും  പ്രശസ്തരായവർ തന്നെ. സംവിധായകൻ ആർ ബാൽക്കിയാണ് രചയിതാവും ക്രീയേറ്റിവ് ഡയറക്ടറും. രവി വർമ്മൻ ഛായാഗ്രഹണവും അമിത് ത്രിവേദി സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.


പ്രധാന വാർത്തകൾ
 Top