29 October Thursday

"വർക്ക്‌ ഫ്രം ഹോം, നോ അദർ വർക്ക്‌ സോ വർക്ക്‌ ഔട്ട്‌'; മമ്മൂട്ടിയുടെ ലുക്കിന്‌ കയ്യടിച്ച്‌ സമൂഹമാധ്യമങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 16, 2020

ഞായറാഴ്‌ച സാമൂഹിക മാധ്യമങ്ങളില്‍ പടര്‍ന്നുകയറിയ ചിത്രമേത് എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉണ്ടാവൂ. മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ താരമിട്ട രണ്ട് ചിത്രങ്ങള്‍ ചര്‍ച്ചയാവാന്‍ അധികസമയമൊന്നും വേണ്ടിവന്നില്ല.

താടി വെച്ച് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മമ്മൂട്ടി. ആരാധകര്‍ക്കൊപ്പം തന്നെ യുവ ചലച്ചിത്ര താരങ്ങളും മെഗാസ്റ്റാറിന്റെ പോസ്റ്റിന് കമന്റുകളുമായെത്തി. "ഇനീപ്പോ നമ്മള്‍ നില്‍ക്കണോ പോകണോ" എന്നായിരുന്നു ഷറഫുദ്ദീന്റെ കമന്റ്. "ചുള്ളന്‍ മമ്മൂക്ക"യെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. കോവിഡ് കാലത്തിന് ശേഷം സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്ന യുവതാരത്തിന്റെ സെല്‍ഫിയാണിതെന്നാണ് ചിത്രം പോസ്റ്റ് ചെയ്‌തുകൊണ്ട് അനൂപ് മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top