05 July Sunday

"ന്യൂയോർക്ക്" - മെഗാസ്റ്റാർ മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Feb 2, 2020

മെഗാസ്റ്റാർ മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നു. 100 കോടി നേടിയ പുലി മുരുകനും, മധുരാജയ്ക്കും ശേഷം വൈശാഖും മെഗാസ്റ്റാർ മമ്മൂട്ടിയും ഒന്നിക്കുന്നത് പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിക്കുന്ന 'ന്യൂയോർക്ക് ' എന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രത്തിനായാണ്.

അമർ അക്ബർ ആന്റണി ,കട്ടപ്പനയിലെ ഹൃദിക്ക് റോഷൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച  U G M പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. 'ഇര' എന്ന ആദ്യ സിനിമയിലൂടെ തന്നെ  ശ്രദ്ധേയനായ  നവീൻ ജോണിന്റേതാണ് തിരക്കഥ. മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം നിരവധി ഹോളിവുഡ് താരങ്ങളും  ചിത്രത്തിൽ  അണിനിരക്കുന്നു  . പീറ്റർ ഹെയ്നുമായി ചേർന്ന് അത്ഭുതങ്ങൾ സൃഷ്ട്ടിച്ച വൈശാഖ്, ഇത്തവണ ഹോളിവുഡിലെ ഒരു  പ്രമുഖ ആക്ഷൻ ഡയറക്ടറുമായാണ് കൈകോർക്കുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top