18 October Monday

"എന്നത്തേയുംപോലെ പ്രായം പിറകിലേക്ക്‌ നടക്കട്ടെ'; മമ്മൂട്ടിക്ക്‌ സ്‌നേഹാശംസയുമായി ദുൽഖർ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 7, 2021

എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക്‌ ആശംസയുമായി മകൻ ദുൽഖർ സൽമാൻ. ഫെയ്‌സ്‌ബുക്കിൽ ഹൃദയഹാരിയായ കുറിപ്പും ചിത്രവും പങ്കുവച്ചാണ്‌ ദുൽഖർ മമ്മൂട്ടിക്ക്‌ ആശംസ നേരുന്നത്‌. എങ്ങനെയാണ് നോക്കുമ്പോഴെല്ലാം ഒരേ ഫ്രെയിമിൽ ഒരു മാറ്റവുമില്ലാതെ ഒരാൾക്ക് തുടരാൻ കഴിയുക? വാക്കുകൾക്കതീതമായി, അനന്തതയോളം സ്നേഹിക്കുന്നു വാപ്പീ - ദുൽഖർ കുറിച്ചു.

"ഞാൻ തോറ്റു, എങ്ങനെയാണ് നോക്കുമ്പോഴെല്ലാം ഒരേ ഫ്രെയിമിൽ ഒരു മാറ്റവുമില്ലാതെ ഒരാൾക്ക് തുടരാൻ കഴിയുന്നത്‌?. വാക്കുകൾക്കതീതമായി, അനന്തമായി നിങ്ങളെ സ്നേഹിക്കുന്നു പ്പാ. ഈ കുടുംബത്തിലായിരിക്കുന്നതുകൊണ്ട്‌ എപ്പോഴും സന്തോഷവാനും അനുഗ്രഹീതനുമായിരിക്കുന്നു. ഒന്നിച്ചായിരിക്കുന്നതുകൊണ്ടുതന്നെ ഏറ്റവും ഭാഗ്യം ചെയ്‌ത കുടുംബമാണ് ഞങ്ങളുടേത്‌. ചുറ്റുമുള്ള ലോകം വാപ്പിയെ ആഘോഷിക്കുന്നത് കാണുമ്പോഴെല്ലാം അതെനിക്ക് ഓർമ വരും. പിറന്നാളുകളിലേറ്റവും മനോഹരമാകട്ടെ ഇത്. പതിവുപോലെ പ്രായം പിറകിലേക്ക്‌ തന്നെ നടക്കട്ടെ'. ഇന്നും ഏറ്റവും ലളിതനായ മനുഷ്യനാണ് വാപ്പിയെന്നും ദുൽഖർ കുറിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top