13 November Wednesday

വേറിട്ട പ്രമോഷന്‍ രീതികളുമായി മാമാങ്കം ടീം; ഗെയിം പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019
മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കം റിലീസിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി വേറിട്ട പ്രമോഷന്‍ രീതികളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മാമാങ്കം ടീം. ഇതിനോടനുബന്ധിച്ച്‌ മാമാങ്കം ഗെയിം പുറത്തിറക്കി. മമ്മൂട്ടിയാണ് മാമാങ്കം ഗെയിം ലോഞ്ച് ചെയ്തത്. സംവിധായകന്‍ എം പദ്മകുമാര്‍, ബി ഉണ്ണികൃഷ്ണന്‍, റാം, നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി, ആന്റോ ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാര്യമെന്ന് ലോഞ്ചിംഗ് നിര്‍വ്വഹിച്ച് മമ്മൂട്ടി പറഞ്ഞു.
 
മലയാളത്തില്‍ ഇതേ വരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയാണ് മാമാങ്കം. എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top