23 May Monday

ലെനയുടെ 'വനിത' ചിത്രീകരണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 4, 2022

കൊച്ചി > ലെനയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ റഹിം ഖാദർ സംവിധാനം ചെയ്യുന്ന  'വനിത'. സിനിമയുടെ ചിത്രീകരണം എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ പുരോഗമിക്കുന്നു. ഗ്യാലറി വിഷന്റെ ബാനറിൽ ഷറഫ് ഗ്യാലറിയും ജബ്ബാർ മരക്കാറുമാണ് ചിത്രം നിർമ്മിക്കുന്നത്. ടി. ഷമീർ മുഹമ്മദാണ് ഛായാഗ്രാഹകൻ.

ലെനയെ കൂടാതെ സജിത മഠത്തിൽ, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത്‌ രവി, സലിം കുമാർ, കലാഭവൻ നവാസ് എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നു. മെൻറ്റോസ് ആന്റണി, സിബു സുകുമാരൻ, മിൽട്ടൻ തോമസ്, ഷറഫ് കരിപടന്ന, ബാബുരാജ് ഹരിശ്രീ, സമദ് ഉസ്മാൻ, ബിബിൻ തൊടുപുഴ, അബ്ബാസ് പാണവള്ളി, നിതീഷ് മുരളി, നിഷാദ് ഹംസ, ഫസൽ, ജിജോ വി റെജി, ഷഹബാസ് എം എച് ഡി എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. വാർത്ത പ്രചരണം: പി ശിവപ്രസാദ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top