30 September Saturday

ഡാര്‍വിന്റെ പരിണാമവുമായി പൃഥ്വി

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2015

ഡബിള്‍ ബാരലിനുശേഷം പൃഥ്വിരാജിന്റെ ആഗസ്ത് സിനിമ ഒരുക്കുന്ന "ഡാര്‍വിന്റെ പരിണാമം' ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. സംവിധാനം ജിജോ ആന്റണി. കൊട്ടാരക്കരയില്‍നിന്ന് കൊച്ചിയിലെത്തുന്ന സാധാരണക്കാരനായ യുവാവിന്റെ നഗരജീവിതാനുഭവമാണ് സിനിമയുടെ പ്രമേയം. നായികാനിര്‍ണയം പൂര്‍ത്തിയായിവരുന്നു.

തിരക്കഥ: മനോജ് നാരായണന്‍. ആഗസ്ത് സിനിമയുടെ മറ്റൊരു ചിത്രം "അനുരാഗ കരിക്കിന്‍വെള്ളം' ഒക്ടോബര്‍ 15ന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും. ഛായാഗ്രാഹകന്‍ ഷൈജു ഖാലിദിന്റെ സഹോദരന്‍ റഹ്മാന്‍ സംവിധാനംചെയ്യുന്ന സിനിമയില്‍ ബിജു മേനോനും ആസിഫ് അലിയും പ്രധാനവേഷത്തില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top