21 February Thursday

കോട്ടയം നസീർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം "കുട്ടിച്ചൻ'

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

കൊച്ചി > ജാഫർ ഇടുക്കി, മാല പാർവ്വതി, മായ, മറിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്‌ത നടൻ കോട്ടയം നസീർ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "കുട്ടിച്ചൻ'.

ബി ആൻഡ്‌ ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ മനീഷ് കുരുവിള, വി ജി കണ്ണൻ എന്നിവർ ചേർന്ന്‌ നിർമ്മിക്കുന്ന ചിത്രത്തിന്‌ നരേഷൻ നൽകിയിരിക്കുന്നത്‌ മോഹൻലാലാണ്‌. ഛായാഗ്രഹണം കനകരാജ് പേരാവൂർ. സംഗീതം ഗോപി സുന്ദർ, കല രാജേഷ് ശങ്കർ, മേക്കപ്പ് സുധാകരൻ പെരുമ്പാവൂർ, വസ്‌ത്രാലങ്കാരം പ്രദീപ്, അസോസിയേറ്റ് ഡയറക്‌ടർ പി സുന്ദർ, പ്രൊഡക്ഷൻ കൺട്രോളർ സുധീർ കുമാർ കോടനാട്, വാർത്ത പ്രചരണം എ എസ് ദിനേശ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top