13 December Friday

നടന്‍ അനൂപ് മേനോന്‍ സംവിധാനത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

നടന്‍ അനൂപ് മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കിംഗ് ഫിഷ്'  അണിയറയില്‍ ഒരുങ്ങുന്നു. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത്  എസ് . കെ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അനൂപ് മേനോന്‍,രഞ്ജിത്ത് ദുര്‍ഗ്ഗ കൃഷണ,നിരഞ്‌ന അനൂപ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ദീപക് വിജയന്റെ വരികള്‍ക്ക് രതീഷ് വേഗ സംഗീതം പകരുന്നു.രഞ്ജി പണിക്കര്‍, നന്ദു ,  ഇര്‍ഷാദ് , നെല്‍സണ്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ധനേഷ്, ആനന്ദ്, ഷാജൂ ശ്രീധര്‍,  ബാലാജി ശര്‍മ, ദീപക് വിജയന്‍,നിസ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
 
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബാദുഷ, കല- ദുന്ദു രന്‍ജിവ്, മേക്കപ്പ്- നരസിംഹ സ്വാമി , വസ്ത്രാലങ്കാരം- ഹീര റാണി, സ്റ്റില്‍സ്- ഹരി തിരുമല, എഡിറ്റര്‍-സിയാന്‍ ശ്രീകാന്ത്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വരുണ്‍ ജി പണിക്കര്‍,  സംവിധാനസഹായികള്‍- ഹസ്സന്‍ ഹംസത്ത്, അനൂപ്, ദീപക് വിജയന്‍,  ആദര്‍ശ് , വിപിന്‍ ദാസ് . അസോസിയേറ്റ് ക്യാമറ മാന്‍- തോമസ് കെ. ടി, എക്‌സിക്കുട്ടിവ് പ്രൊഡ്യൂസര്‍- ബിന്‍സി അംജിത്ത് , വിനീഷ് കരിക്കോട്,  അന്‍സര്‍,ഫിനാന്‍സ് കണ്‍ട്രോളര്‍- പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സിന്‍ജോ ഒറ്റതൈക്കല്‍, ഗോപകുമാര്‍,വാര്‍ത്ത  പ്രചരണം - എ. എസ്.  ദിനേശ്‌


 

 


പ്രധാന വാർത്തകൾ
 Top