ആരാധകർ കാത്തിരുന്ന കന്നഡ ചിത്രം 'കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ജൂലൈ പതിനാറിന് ചിത്രം തീയേറ്ററുകളിലെത്തും. യാഷ് നായകനാകുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ കൊടും വില്ലൻ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്. 2018 ഡിസംബർ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.
ഒരു കന്നഡ ചിത്രം അഞ്ചു ഭാഷകളിൽ ഇന്ത്യയിൽ ഉടനീളം പ്രദർശനത്തിനെത്തിയതും ആദ്യമായിരുന്നു. 2460 സ്ക്രീനുകളിലാണ് ചിത്രം ആദ്യദിനം റിലീസിനെത്തിയത്. കർണാടകയിൽ ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ 14 കോടി രൂപയായിരുന്നു. രണ്ടാഴ്ച കൊണ്ടു തന്നെ കെജിഎഫ് 100 കോടി ക്ലബ്ബിലും എത്തിയിരുന്നു. കെജിഎഫി'ന്റെ രണ്ടാം ഭാഗം കേരളത്തിൽ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീൽ, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവർ ചേർന്നാണ്. ആദ്യഭാഗത്തിൽ യാഷിനൊപ്പം ശ്രീനിധി ഷെട്ടി, അച്യുത് കുമാർ, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എൻ സിംഹ, മിത വസിഷ്ട എന്നിവരും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. ഹിറ്റ്മേക്കർ നിർമ്മാതാക്കളായായ ഹോംബാലെ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Fasten your seat belt coz the date is set..
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..