13 August Saturday

കാർത്തികേയ 2 ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി; ജൂലൈ 22ന് തീയേറ്ററുകളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Jun 5, 2022

നിഖിൽ-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാർത്തികേയയുടെ രണ്ടാം ഭാഗമായ കാർത്തികേയ-2 ന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി. പീപ്പിൾസ് മീഡിയ ഫാക്‌ട‌റിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്ന് നിർമിക്കുന്ന ചിത്രമാണ്. കാർത്തികേയ-2 തുടക്കം മുതലേ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്. മലയാളി താരം അനുപമ പരമേശ്വരൻ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം അനുപം ഖേർ കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ജൂലൈ 22ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.


അഭിനേതാക്കൾ: നിഖിൽ, അനുപമ പരമേശ്വരൻ, അനുപം ഖേർ, ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവർ. കഥ-തിരക്കഥ-സംവിധാനം - ചന്തു മുണ്ടേടി ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി & അഭിഷേക് അഗർവാൾ ആർട്സ് സഹ നിർമ്മാതാവ്: വിവേക് ​​കുച്ചിഭോട്ല നിർമ്മാതാക്കൾ: ടി ജി വിശ്വ പ്രസാദ് & അഭിഷേക് അഗർവാൾ സംഗീതം: കാലഭൈരവ ഛായാഗ്രാഹകൻ: കാർത്തിക് ഘട്ടമനേനി കലാസംവിധാനം: സാഹി സുരേഷ് പിആർഒ: ആതിര ദിൽജിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top