13 May Thursday

കാർത്തിയുടെ പുതിയ ചിത്രം സർദാർ ചിത്രീകരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 27, 2021



ചെന്നൈ : നടൻ കാർത്തി ഇരട്ട നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച വൻ വിജയ ചിത്രമാണ്  ' സിറുത്തൈ '. വീണ്ടും കാർത്തി വ്യത്യസ്ത ഇരട്ട നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ  സിനിമയാണ് ' സർദാർ '. ഇതിൻ്റെ ചിത്രീകരണം ഇന്ന് ചെന്നൈയിൽ ആരംഭിച്ചു.  ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് മോഷൻ പിക്ചർ കഴിഞ്ഞ ദിവസം പുറത്തിറക്കി.

ആരാധകരിൽ നിന്നും വലിയ സ്വീകരണമാണ് ഇതിന് ലഭിച്ചിരിക്കുന്നത്' . ' സർദാർ ' എന്നാൽ തലവൻ , സേനാനായകൻ എന്നൊക്കെയാണ് അർഥം. ' ഇരുമ്പു തിരൈ ', ' ഹീറോ ' എന്നീ ഹിറ്റ് ചിത്രങ്ങൾ അണിയിച്ചൊരുക്കിയ പി. എസ്. മിത്രനാണ് ' സർദാറി 'ൻ്റെ സംവിധായകൻ.


 

റാഷി ഖന്നയും , രജീഷാ വിജയനുമാണ് ചിത്രത്തിൽ കാർത്തിയുടെ നായികമാർ. കൂടാതെ സിമ്രാൻ, മുരളി ശർമ്മ,  ഇളവരസ്, മുനീഷ് കാന്ത് എന്നിവരാണു മറ്റു പ്രധാന അഭിനേതാക്കൾ. പ്രശസ്ത ഹിന്ദി നടൻ ചുങ്കി പാണ്ഡെ ഇതാദ്യമായി  വില്ലനായി തമിഴിൽ എത്തുന്നു എന്ന സവിശേഷതയും ' സർദാറി 'നുണ്ട്. പ്രിൻസ് പിക്ചേഴ്‌സിന് വേണ്ടി എസ്. ലക്ഷ്മൺ കുമാറാണ് ' സർദാർ ' നിർമ്മിക്കുന്നത്. ജീ. വി. പ്രകാശ് സംഗീത സംവിധാനവും  ജോർജ് സി വില്യംസ് ഛായഗ്രഹണവും നിർവഹിക്കുന്നുവാർത്താ വിതരണം സി. കെ. അജയ് കുമാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top