കൊച്ചി> യുവാക്കളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്റെ മലയാള ചിത്രം കാണണമെങ്കില്‍ ആരാധകര്‍ കുറച്ചൊന്നു കാത്തിരിക്കേണ്ടി വരും. കാരണം മറ്റൊന്നുമല്ല ദുല്‍ഖര്‍ തല്ക്കാലം മലയാളത്തിലേക്കില്ല. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ഹിന്ദി ചിത്രം 'കര്വാന്' ശേഷം തമിഴ് ചിത്രത്തിലാണ് താരം അഭിയിക്കുക.
രണ്ടു തമിഴ് ചിത്രങ്ങള്‍ക്ക് ദുല്‍ഖര്‍ ഡേറ്റ് നല്‍കിയിട്ടുണ്ടെങ്കിലും ഡെസിംഗ് പെരിയ സ്വാമി സംവിധാനം ചെയ്യുന്ന 'കണ്ണും കണ്ണും കൊളളയടിത്താല്‍' എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുക. ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 18ന് ആരംഭിക്കും.
സിദ്ധാര്‍ത്ഥ് എന്ന ഐടി പ്രൊഫഷണലായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്. ഋതു വര്‍മയാണ് ചിത്രത്തിലെ നായിക. റൊമാന്റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡെല്‍ഹി, ഗോവ, ചെന്നൈ, മുബൈ എന്നിവിടങ്ങളിലായി നടക്കും. കെ എം ഭാസ്കരന് ക്യമാറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം ടി സന്താനം നിര്‍വഹിക്കും. മറ്റു അണിയറപ്രവര്‍ത്തകരേയും താരങ്ങളേയും ഉടന്‍ പ്രഖ്യാപിക്കും.