19 October Saturday

കാർത്തിയുടെ "കൈദി'; മാനഗരത്തിനുശേഷം ലോകേഷ്‌ കനകരാജ്‌ - ട്രെയിലർ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

കാര്‍ത്തി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കൈദിയുടെ ട്രെയിലര്‍ പുറത്ത് . ' മാനഗരം ' എന്ന കന്നി ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയില്‍ പുള്ളിയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം.

ഒറ്റ രാത്രി നടക്കുന്ന കഥയെ അവലംബമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മലയാളി താരം നരേനും കാർത്തിക്കൊപ്പം  തുല്യ പ്രാധാന്യമുളള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹരീഷ് പേരടി, രമണ, ദീന, ജോർജ് മറിയം,ഹരീഷ് ഉത്തമൻ, അംസദ്, അർജ്ജുൻ ദാസ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ നായിക ഇല്ല.

സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സാം സി.എസ്. ആണ് സംഗീത സംവിധാനം. ഫിലോമിന്‍ രാജാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റേയും വിവേകാനന്ദ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ എസ്. ആർ. പ്രകാശ് ബാബു, എസ്. ആര്‍. പ്രഭു, തിരുപ്പൂര്‍ വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമുച്ചിരിക്കുന്നത്. ദീപാവലിക്ക് ലോകമെമ്പാടും റിലീസ് ചെയ്യുന്ന കൈദിയുടെ കേരളത്തിലെ വിതരണക്കാർ സ്ട്രെയ്റ്റ് ലൈൻ സിനിമാസാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top