14 August Friday

'മോനേ പ്രിഥ്വീ, ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക്'; ഭീഷണിയുമായി ശശികല

വെബ് ഡെസ്‌ക്‌Updated: Tuesday Jun 23, 2020

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം സിനിമയാകുന്ന വാർത്ത വന്നതുമുതൽ ചിത്രത്തിനെതിരെ സംഘപരിവാർ രംഗത്തെത്തിയിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ പ്രിഥ്വിരാജിനെതിരെ സംഘപരിവാർ രൂക്ഷമായ സൈബർ ആക്രമണമാണ് അഴിച്ച് വിട്ടിരിക്കുന്നത്. പ്രിഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനെപ്പോലും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു. അതിനിടെ സിനിമയ്‌ക്കെതിരെ ഭീഷണി മുഴക്കിയിരിക്കുകയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല.

സിനിമയ്‌ക്കെതിരെയും നടൻ പ്രിഥ്വിരാജിനും ആഷിഖ് അബുവിനുമെതിരെയും പരസ്യമായ ഭീഷണിയാണ് ശശികല മുഴക്കിയിരിക്കുന്നത്. പ്രതീക്ഷിക്കാത്ത തരത്തിലുള്ളതാകും തങ്ങളുടെ പ്രതികരണമെന്നും ശശികല ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫെയ്‌‌സ്‌ബുക്ക് കുറിപ്പ് ചുവടെ

2021 ലേക്ക് വാരിയൻ ക്കുന്നൻ പുനരവതരിക്കുന്നത്രെ !
നായകനും സംവിധായകനും ഹർഷോന്മാദത്തിലാണ്.
വിവാഹാലോചന നടക്കും മുൻപ് കുട്ടിയുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തിയതിന്റെ ഉദ്യേശം വ്യക്തം' സംഘ പരിവാറുകാർ കേറിക്കൊത്തും മതേതരർ രക്ഷയ്‌കെത്തും മുഖ്യനും പ്രതിപക്ഷനും ഞാൻ ലച്ചിപ്പോം എന്നും പറഞ്ഞ് ഓതിരം കടകം മറിയും. സിനിമ രക്ഷപ്പെടും! ഫുത്തി എപ്പടി?
അവരെ കുറ്റം പറയാൻ പറ്റ്വോ ?
മീശയെന്ന മൂന്നാം കിട നോവൽ രക്ഷപ്പെട്ട തങ്ങനെയല്ലേ? തിയേറ്ററിൽ ഒരു ചലനവുമുണ്ടാക്കാത്ത ഒരു സിനിമ ഇറങ്ങിയ ദിവസം തന്നെ എന്നെ ഒരാൾ വിളിക്കുന്നു. അതിൽ ആറ്റുകാൽ പൊങ്കാലയെ മോശമായി ചിത്രീകരിച്ചിട്ടുണ്ട് ടീച്ചർ ഉടനെ പ്രതികരിക്കണം. ഞാൻ സിനിമാരംഗത്തുള്ള ചിലരെ വിളിച്ചു അവർ പറഞ്ഞു അത് കാശിന് കൊള്ളാത്ത സിനിമയാണ്. ഉടനെ പെട്ടീൽ കേറും. അപ്പോഴാണ് ഉദ്ദേശം മനസ്സിലായത്. ആലുവായിലെ സിനിമാ സെറ്റ് കത്തിപ്പിച്ചത് എന്തിനാണെന്ന് മലയാളി തിരിച്ചറിഞ്ഞു..അതോണ്ട് മോനെ പൃഥ്വീ , ആസിഖേ ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക് ! ഞങ്ങൾ പ്രതികരിക്കും.. വേറിട്ടൊരു പ്രതികരണം ! നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം !
1921 ലെ പ്പോലെ ഒടുങ്ങിത്തിരാൻ ഈ 2021 ൽ ഹിന്ദുക്കൾ തയ്യാറല്ല!
ആസിഖേ സംവിധാനിച്ചോളു..... കാണാം  

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top