22 October Friday

സ്വീഡനിൽ അന്താരാഷ്‌ട്ര പുരസ്‌കാരം നേടി "ജോജി'; സന്തോഷം പങ്കുവച്ച്‌ ഫഹദ് ഫാസിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

സ്വീഡിഷ്‌ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ മികച്ച അന്താരാഷ്‌ട്ര ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരം കരസ്ഥമാക്കി മലയാള ചിത്രം "ജോജി'. ദിലീഷ്‌ പോത്തൻ ഫഹദ്‌ ഫാസിൽ ഹിറ്റ്‌ കോംബോയിൽ ഒരുങ്ങിയ ചിത്രത്തിന്‌ അന്താരാഷ്‌ട്ര തലത്തിൽത്തന്നെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ആമസോൺ പ്രൈമിലൂടെയാണ്‌ ചിത്രം പ്രേക്ഷകരിലേക്കെത്തിയത്‌.

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത രണ്ടാമത്തെ ചിത്രമായിരുന്നു ജോജി. ബാബുരാജ്, ഷമ്മി തിലകൻ, അലിസ്റ്റർ അലക്‌സ്, ഉണ്ണിമായ പ്രസാദ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ്‌ പ്രധാന താരങ്ങൾ. പുരസ്‌കാരം ലഭിച്ചതിൽ സന്തോഷം എന്ന്‌ ഫഹദ് ഫെയ്‌സ്‌ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു. 'സ്വീഡനിൽ നിന്ന് സന്തോഷ വാർത്ത' എന്ന തലക്കെട്ടോടെയാണ് ഫഹദ് പുരസ്‌കാര വിവരം പങ്കുവെച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top