22 October Friday

'തണ്ണീര്‍മത്തന്‍' താരങ്ങള്‍ക്കൊപ്പം നിഖില വിമല്‍; 'ജോ ആന്റ് ജോ' ചിത്രീകരണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

കൊച്ചി > 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' താരങ്ങളായ മാത്യു തോമസ്, നസ്ലന്‍ ഗഫൂര്‍ എന്നിവരെയും നിഖില വിമലിനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന 'ജോ ആന്റ് ജോ ' എന്ന ചിത്രത്തിന്റെ ചിത്രീകരണം കൂത്താട്ടുകുളത്ത് ആരംഭിച്ചു. ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അരുണ്‍ ഡി ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അള്‍സര്‍ ഷായാണ്. ടിറ്റോ തങ്കച്ചന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകരുന്നത്. ചിത്രസംയോജനം നിര്‍വഹിക്കുന്നത് ചമന്‍ ചാക്കോയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top