തിരുവനന്തപുരം > ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രം "രൗദ്രം 2018' 18ന് റിലീസ് ചെയ്യും. ആഞ്ഞടിച്ച മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട മനുഷ്യന്റെ സഹനകഥയാണ് രൗദ്രത്തിലൂടെ സംവിധായകന് ജയരാജ് പ്രേക്ഷകര്‍ക്കായി പകര്‍ന്നു നല്‍കുന്നത്. പ്രളയസമയത്ത് മധ്യതിരുവിതാകൂറില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായ വൃദ്ധദമ്പതികളുടെ വേഷത്തില്‍ എത്തുന്നത് രഞ്ജി പണിക്കറും കെപിഎസി ലീലയുമാണ്.
രൗദ്രം 2018 ന്റെ രചനയ്ക്കു പുറമെ ഗാനങ്ങളെഴുതിയതും ജയരാജാണ്. ചിത്രത്തില്‍ രഞ്ജി പണിക്കറുടെ കുട്ടിക്കാലം അഭിനയിച്ചിരിക്കുന്നത് മകന് നിഖില്‍ രഞ്ജി പണിക്കറാണ്. സബിത ജയരാജ്, സരയൂ, ബിനു പപ്പന്, എൻ.പി. നിസ തുടങ്ങിയവര്‍ വിവിധ വേഷങ്ങളിലെത്തുന്നു. പ്രകൃതി പിക്ച്ചേഴ്സിന്റെ ബാനറില്‍ ഡോ.സുരേഷ് കുമാര്‍ മുട്ടത്താണ് രൗദ്രത്തിന്റെ നിര്‍മാതാവ്. നിഖില്‍ എസ് പ്രവീണ്‍ ഛായഗ്രഹണവും ജിനു ശോഭ ചിത്രസംയോജനവും സച്ചിന് ശങ്കര്‍ മന്നത്ത് സംഗീതവും നിര്‍വഹിക്കുന്നു.
അഡ്വ. കെ. ബാലചന്ദ്രന് നിലമ്പൂര്‍ (എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍), സജി കോട്ടയം (പ്രൊഡക്ഷന്‍ കണ്ട്രോളര്), സുനില്‍ ലാവണ്യ (പ്രൊഡക്ഷന്‍ ഡിസൈന്‍), അരുണ്‍ പിള്ള, ലിബിന് (മേക്ക്അപ്പ്), സുലൈമാന്‍ (വസ്ത്രാലങ്കാരം), രംഗനാഥ് രവി (സൗണ്ട് ഡിസൈന്‍), വാസുദേവന്‍ കൊരട്ടിക്കര (വിഎഫ്എക്സ്), ജയേഷ് പടിച്ചല്‍ (സ്റ്റില്‍), മ.മി.ജോ. (ഡിസൈന്‍), ശ്രീജിത്ത് (ടീസര്‍ എഡിറ്റര്‍) എന്നിവര്‍ അണിയറയിലുണ്ട്.
നവരസ പരമ്പരയിലെ ആറാമത്തെ ചിത്രമായ ഭയാനകത്തിന് ദേശീയ അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിരുന്നു. രഞ്ജി പണിക്കര്‍ തന്നെയായിരുന്നു ഭയാനകത്തിലെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..