29 November Tuesday

പാട്ടിനൊപ്പം അഭിനയവുമായി സിദ്ധാർത്ഥ് മേനോൻ; "ഇനി ഉത്തരം" ഒക്‌ടോബർ ഏഴിന്

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

പാട്ടിനൊപ്പം അഭിനയവും സിദ്ധാർത്ഥ് മേനോൻ പ്രധാന വേഷത്തിലെത്തുന്ന "ഇനി ഉത്തരം" പ്രദർശനത്തിന് എത്തുന്നു. ഗായകനായെത്തി സിനിമ പ്രേമികളുടെ ഉള്ളിൽ ചേക്കേറിയ താരമാണ് സിദ്ധാർത്ഥ് മേനോൻ. 'തൈക്കുടംബ്രിഡ്ജ്' എന്ന മ്യൂസിക്ക് ബാന്റിലൂടെയായിരുന്നു  ആദ്യമായി താരത്തെ പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത്. തുടർന്നാണ് അനിൽ രാധാകൃഷ്ണമേനോൻ സംവിധാനം നിർവ്വഹിച്ച 'നോർത്ത് 24 കാതം' എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്.

പിന്നീട് നിരവധി സിനിമകൾക്ക് വേണ്ടി ഗാനങ്ങൾ ആലപിച്ച സിദ്ധാർത്ഥ് രണ്ടായിരത്തിപതിനഞ്ചിൽ വി കെ പ്രകാശ് സംവിധാനം നിർവ്വഹിച്ച 'റോക്സ്റ്റാർ' എന്ന സിനിമയിലൂടെ നായകനായി എത്തി. തുടർന്ന് ബിജോയ് നമ്പ്യാർ സംവിധാനം നിർവ്വഹിച്ച 'സോളോ', ഡോക്ടർ സിജു ജവഹറിന്റെ 'കഥ പറഞ്ഞ കഥ', അഞ്ജലി മേനോൻ പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ 'കൂടെ', ടി കെ രാജീവ്കുമാർ ഒരുക്കിയ 'കോളാമ്പി' എന്നി ചിത്രങ്ങളിലും അഭിനേതാവായി എത്തി എന്നാൽ ചിദംബരം സംവിധാനം നിർവ്വഹിച്ച 'ജാൻ എ മൻ' എന്ന അപ്രതീക്ഷിത ഹിറ്റ് ചിത്രത്തിൽ സിദ്ധാർത്ഥ് അവതരിപ്പിച്ച സീരിയൽ താരം രതീഷ് എന്ന കഥാപാത്രമാണ് പ്രേക്ഷകർക്കിടയിൽ അഭിനേതാവ് എന്ന രീതിയിൽ താരത്തിന് സ്വീകാര്യത ഉണ്ടാക്കിക്കൊടുത്തത്.

'ജാൻ എ മൻ' എന്ന സിനിമയ്ക്ക് ശേഷം സിദ്ധാർത്ഥ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ് "ഇനി ഉത്തരം" എന്ന ചിത്രത്തിലൂടെ. അപർണ്ണ ബാലമുരളി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നായകതുല്യ പ്രാധാന്യമുള്ള കഥാപാത്രമാണ് സിദ്ധാർത്ഥിന് ലഭിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. സിദ്ധാർഥും അപർണയും അഭിനയിച്ച ചിത്രത്തിലെ 'മെല്ലെയെന്നെ..' എന്ന ഗാനം ഹിറ്റ് ലിസ്റ്റ് ഇതിനോടകം ഇടം പിടിച്ചിട്ടുണ്ട്.

നവാഗതനായ സുധീഷ് രാമചന്ദ്രൻ അപർണ്ണാ ബാലമുരളിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന "ഇനി ഉത്തരം" ഒക്ടോബർ ഏഴിന് പ്രദർശനത്തിന് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. എ&വി  എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങൾ നിർമിക്കുന്ന ഈ ചിത്രത്തിൽ അപർണ്ണ ബാലമുരളി പ്രധാന കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ രവിചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 സ്പെൽ, എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top