കൊച്ചി> രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ഹെഡ്‌മാസ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ചാനല്‍ ഫൈവിന്റെ ബാനറില്‍ ശ്രീലാല്‍ ദേവരാജ് നിര്‍മ്മിക്കുന്ന ഹെഡ്‌മാസ്റ്റര്‍, എഴുത്തുകാരന്‍ കാരൂര്‍ നീലകണ്ഠപിള്ളയുടെ പൊതിച്ചോര്‍ എന്ന കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ്.
എഴുത്തുകാരനും നടനുമായ തമ്പി ആന്റണി ഹെഡ്‌മാസ്റ്ററായി വേഷമിടുമ്പോള്‍, സഹോദരന്‍ ബാബു ആന്റണി അധ്യാപകന്റെ മകനായി എത്തുന്നു. സംവിധായകന്‍ രാജീവ് നാഥ്, കാവാലം ശശികുമാര്‍, നടന്മാരായ തമ്പി ആന്റണി, ബാബു ആന്റണി, സംവിധായകന്‍ ടി എസ് സുരേഷ് ബാബു, കെ ബി വേണു തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ സാഹിത്യകാരന്‍ സക്കറിയ തിരിതെളിച്ച് സ്വിച്ചോണ്‍ നിര്‍വ്വഹിച്ചതോടെ ചിത്രത്തിന് തുടക്കമായി.
ദേവി (നടി ജലജയുടെ മകള്‍), സഞ്ജു ശിവറാം, ജഗദീഷ്, മധുപാല്‍, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്ണന്‍, കഴക്കൂട്ടം പ്രേംകുമാര്‍, ആകാശ് രാജ് (ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകന്‍), കാലടി ജയന്‍, പുജപ്പുര രാധാകൃഷ്ണന്‍, മഞ്ജു പിള്ള, സേതുലക്ഷ്‌മി, മിനി, ജയന്തി എന്നിവര്‍ അഭിനയിക്കുന്നു.
സംവിധാനം- രാജീവ് നാഥ്, തിരക്കഥ- രാജീവ് നാഥ്, കെ ബി വേണു, ഛായാഗ്രഹണം- പ്രവീണ്‍ പണിക്കര്‍, എഡിറ്റിംഗ്- ബീനാപോള്‍, ഗാനരചന- പ്രഭാവര്‍മ്മ, സംഗീതം- കാവാലം ശ്രീകുമാര്‍, ആലാപനം- പി ജയചന്ദ്രന്‍, നിത്യ മാമ്മന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഷിബു ഗംഗാധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജീവ് കുടപ്പനക്കുന്ന്, കല- ആര്‍ കെ , കോസ്റ്റ്യും- തമ്പി ആര്യനാട്, ചമയം- ബിനു കരുമം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- രാജന്‍ മണക്കാട്, സ്റ്റില്‍സ്- വി വി എസ് ബാബു, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..