13 May Thursday

ഫഹദ് ഫാസിലിനെ വിലക്കുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: ഫിയോക്ക്

വെബ് ഡെസ്‌ക്‌Updated: Monday Apr 12, 2021

കൊച്ചി> ഒടിടിയില്‍ റിലീസാകുന്ന സിനിമകളുമായി സഹകരിച്ചാല്‍ ഫഹദ് ഫാസിലിനെ വിലക്കുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിനിമാ തീയറ്റര്‍ സംഘടനയായ ഫിയോക്ക്.

അടുത്തിടെ ഫഹദിന്റെ രണ്ടു ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇതിന്റെ വിശദീകരണം അറിയുന്നതിനായി അദ്ദേഹത്തെ വിളിച്ചിരുന്നു. രണ്ട് ചിത്രങ്ങളും ലോക്ക്ഡൗണ്‍ സമയത്ത് ഒടിടിക്കു വേണ്ടി മാത്രം ഷൂട്ട് ചെയ്തതാണെന്ന് അദ്ദേഹം അറിയിച്ചതായും ഫിയോക് അംഗങ്ങള്‍ പറഞ്ഞു.

അഭിനയിക്കുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനോട് സഹകരിച്ചാല്‍ ഫഹദിനെ വിലക്കുമെന്ന് ഫിയോക്ക് അറിയിച്ചതായി നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top