കാടിന്റെ മക്കളുടെ കഥയുമായെത്തുന്ന സിനിമയാണ് "ചെക്കൻ'. ഗോത്രവിഭാഗത്തിൽ ജനിച്ചതുകൊണ്ടുമാത്രം ഒരു ഗായകൻ നേരിടേണ്ടിവരുന്ന പ്രതിസന്ധികളുടെ കഥയാണ് ചിത്രം പറയുന്നത്. നിരവധി ഹ്രസ്വ ചിത്രങ്ങൾ, സംഗീത ആൽബങ്ങളിലൂടെ കഴിവുതെളിയിച്ച ഷാഫി എപ്പിക്കാടാണ് കഥയും തിരക്കഥയുമെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. വൺ ടു വൺ മീഡിയയുടെ ബാനറിൽ മൺസൂർ അലിയാണ് നിർമ്മാണം. ഗപ്പി, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വിഷ്ണു പുരുഷനാണ് ചെക്കനാകുന്നത്. വിഷ്ണുവിന്റെ മുത്തശ്ശിയാകുന്നത് അയ്യപ്പനും കോശിയിലൂടെ പ്രശസ്തയായ നഞ്ചിയമ്മയാണ്.
നഞ്ചിയമ്മ ചിത്രത്തിലൊരു ഗാനവും ആലപിക്കുന്നുണ്ട്. പൂർണമായും വയനാടിന്റെ ദൃശ്യഭംഗിയിലാണ് ചെക്കൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ആദ്യപോസ്റ്റർ, വിനീത് ശ്രീനിവാസൻ, വിഷ്ണുഉണ്ണികൃഷ്ണൻ, പ്രണവ് മോഹൻലാൽ എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയായിരുന്നു റിലീസ് ചെയ്തത്. വിഷ്ണു പുരുഷൻ, നഞ്ചിയമ്മ എന്നിവർക്കു പുറമെ വിനോദ് കോവൂർ, അബു സാലിം (ടിക്ടോക് ഫെയിം), തെസ്നിഖാൻ, അബു സലിം, ആതിര, അലി അരങ്ങേടത്ത്, ഷിഫാന, മാരാർ, സലാം കൽപ്പറ്റ, അമ്പിളി തുടങ്ങിയവരും ഒപ്പം ഒരുപ്പറ്റം നാടകകലാകാരന്മാരും വേഷമിടുന്നു. ഛായാഗ്രഹണം: സുരേഷ് റെഡ് വൺ, എഡിറ്റിംഗ്: ജർഷാജ് കൊമ്മേരി, ഗാനരചന: മണികണ്ഠൻ പെരുമ്പടപ്പ്, നഞ്ചിയമ്മ, ഒ.വി.അബ്ദുള്ള, സംഗീതം: മണികണ്ഠൻ പെരുമ്പടപ്പ്. ആലാപനം: നഞ്ചിയമ്മ, മണികണ്ഠൻ പെരുമ്പടപ്പ്, പി.ആർ.ഒ: അജയ് തുണ്ടത്തിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..