28 September Monday

മാർഗനിർദേശങ്ങളുമായി ഹ്രസ്വചിത്രം ‘അരികില്‍’

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020


കൊച്ചി
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകേന്ദ്രം പുറത്തിറക്കിയ ‘അരികില്‍' ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാകുന്നു. ജീവിതത്തില്‍ ഏറ്റവും അടുപ്പമുള്ളവര്‍പോലും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ അവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കി സഹാനുഭൂതിയും കരുതലും സ്‌നേഹവും പങ്കുവയ്ക്കണമെന്ന സന്ദേശമാണ് ‘അരികില്‍' നല്‍കുന്നത്.

നാടിന്റെ വളര്‍ച്ചയ്ക്ക് പങ്കാളികളായ പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ അവര്‍ക്ക് കരുതലോടെ സൗകര്യങ്ങള്‍ ഒരുക്കാമെന്ന കലക്ടര്‍ എസ് സുഹാസിന്റെ സന്ദേശത്തോടെയാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്. ഒപ്പം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും കുടുംബാംഗങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും ചിത്രം പങ്കുവയ്‌ക്കുന്നു. കലക്ടര്‍ എസ് സുഹാസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഷോര്‍ട്ട് ഫിലിം കുറച്ചുദിവസങ്ങള്‍കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായത്. അമൃത് രാജ് സംവിധാനം ചെയ്ത ചിത്രത്തില്‍  സണ്ണി വെയിന്‍, താര അമല ജോസഫ്, ജെസ് സ്വീജന്‍, നീരജ രാജേന്ദ്രന്‍, എന്‍ വി രാജേന്ദ്രന്‍ എന്നിവര്‍  മുഖ്യകഥാപാത്രങ്ങളാണ്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top