06 June Tuesday

'മാനത്തെ ചെമ്പരുന്തേ നീ...'; അര്‍ച്ചന 31 നോട്ടൗട്ടിലെ വീഡിയോ ഗാനം റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

കൊച്ചി> ഐശ്വര്യലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അര്‍ച്ചന 31 നോട്ടൗട്ട്' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസ് ചെയ്തു. മാത്തന്‍ ഗാനരചനയും സംഗീത സംവിധാനവും നിര്‍വ്വഹിച്ച് ആലപിച്ച 'മാനത്തെ ചെമ്പരുന്തേ....' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

2022 ഫെബ്രുവരി നാലിന് ഐക്കോണ്‍ സിനിമ റിലീസ് 'അര്‍ച്ചന 31 നോട്ടൗട്ട്' പ്രദര്‍ശനത്തിനെത്തിക്കുന്നു. 'ദേവിക പ്ളസ് ടു ബയോളജി', 'അവിട്ടം' എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്തിട്ടുള്ള അഖില്‍ അനില്‍കുമാറിന്റെ ആദ്യ സംവിധാന സംരംഭമാണ് 'അര്‍ച്ചന 31 നോട്ടൗട്ട് '.

അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണമെഴുതുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന  ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു.

ലൈന്‍ പ്രൊഡ്യൂസര്‍- ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സബീര്‍ മലവെട്ടത്ത്, എഡിറ്റിംങ്ങ്- മുഹ്സിന്‍ പിഎം, സംഗീതം- രജത്ത് പ്രകാശ്, മാത്തന്‍, കല- രാജേഷ് പി വേലായുധന്‍, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍- സമന്ത്യക് പ്രദീപ്, സൗണ്ട്- വിഷ്ണു പിസി, അരുണ്‍ എസ് മണി, പരസ്യകല- ഓള്‍ഡ് മോങ്ക്സ്, ഗാനങ്ങള്‍- സൈന, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top