04 December Friday

VIDEO - ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആ ഉറുമ്പും കുഴിയാനയും ഹീറോയായത് ഇങ്ങനെ; ആന്റി ഹീറോയുടെ മേക്കിങ് വീഡിയോ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020

കൊച്ചി> കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ താരങ്ങളായ ഒരു ഉറുമ്പും കുഴിയാനയുമുണ്ട്. നായകനും വില്ലനുമായി അവര്‍ തകര്‍ത്തഭിനയിച്ച  'ആന്റിഹീറോ' എന്ന ഹ്രസ്വ ചിത്രം ഞൊടിയിടയിലാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്.

സിദ്ധുദാസ് ആയിരുന്നു വൈറലായ  ഹ്രസ്വചിത്രം സംവിധാനം ചെയ്തത്. ചിത്രം പുറത്തിറങ്ങിയത് മുതല്‍ കേട്ട ചോദ്യമാണ് എങ്ങനെ യഥാര്‍ഥ ഉറുമ്പിനെയും കുഴിയാനയെയും വച്ച് ചിത്രം ഷൂട്ട് ചെയ്തതെന്ന്. ഒടുവില്‍ ആകാംക്ഷയ്ക്ക് വിരാമമിട്ട് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രീകരണ സമയത്ത് സംവിധായകന്‍ സിദ്ധു ദാസും സുഹൃത്ത് ആഷിന്‍ പ്രസാദും മാത്രമാണുണ്ടായിരുന്നത്.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നതും ഇരുവരും ചേര്‍ന്നാണ്. അന്ന് മേക്കിങ് വീഡിയോ കൃത്യമായി ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. അതിനാല്‍ മേക്കിങ് വീഡിയോയ്ക്കായി ചിത്രീകരണ സമയത്ത് ചെയ്ത കാര്യങ്ങള്‍ വീണ്ടും ഷൂട്ട് ചെയ്തു. നിക്കോണ്‍ ബേസിക് ക്യാമറ (ഡി 3300 ) യിലും വണ്‍ പ്ലസ് സ്മാര്‍ട് ഫോണിലുമാണ് ആന്റി ഹീറോ ഷൂട്ട് ചെയ്തത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒന്നര വര്‍ഷത്തോളം കാത്തിരുന്നാണ് സിദ്ധുവും സുഹൃത്തുക്കളും ചിത്രം പൂര്‍ത്തിയാക്കിയത്.  2019 ഏപ്രിലില്‍ ആരംഭിച്ച ഷൂട്ട് പൂര്‍ത്തിയായത് 2020 മെയ് മാസത്തില്‍ ആണ്. പശ്ചാത്തല സംഗീതം യദുകൃഷ്ണ , എഡിറ്റിങ് വിഷ്ണു വിശ്വനാഥന്‍, മിക്‌സിങ് ആന്‍ഡ് മസ്റ്ററിങ് ആദി ശങ്കര്‍ , കളറിങ് വിഷ്ണു വി.ആഷിക് അബു, കുഞ്ചാക്കോ ബോബന്‍, ആന്റണി  വര്‍ഗീസ്, നീരജ് മാധവ്, വിനയ്  ഫോര്‍ട് തുടങ്ങി  നിരവധിപേര്‍ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

മേക്കിങ് വീഡിയോ കണ്ട ശേഷവും നിരവധിപേരാണ് 'ആന്റിഹിറോ' ടീമിനെ അഭിനന്ദനമറിയിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top