ഇന്ദ്രന്‍സ്, മണികണ്ഠന് എന്നിവര്‍ക്കൊപ്പം നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡോ. പ്രവീണ്‍ റാണ നിര്‍മാതാവും സംവിധായകനുമായ ത്രില്ലര്‍ ചിത്രം അനാന്‍ ചിത്രീകരണം പൂര്‍ത്തിയാകും മുമ്പുതന്നെ വീണ്ടും ജനശ്രദ്ധ നേടുന്നു. ചിത്രത്തിന്റെ ഏതാനും അണിയറ പ്രവര്‍ത്തകര്‍ക്കാണ് പ്രതിഫലമെല്ലാം നല്കിക്കഴിഞ്ഞിരുന്നെങ്കിലും കോവിഡ് കാലത്തെ പ്രതിസന്ധി കണക്കിലെടുത്ത് അവരാരും ആവശ്യപ്പെടാതെ തന്നെ സാമ്പത്തികസഹായം നല്‍കിയതിലൂടെ ഡോ. പ്രവീണ്‍ റാണ മാതൃകയാവുന്നത്. കലാസംവിധായകനായ രാജീവ് കോവിലകം, മേക്കപ്പ് കലാകാരന് റോണി വെള്ളത്തൂവല്‍, കോസ്റ്റ്യൂം ഡിസൈനര്‍ ബുസി ബേബി ജോണ്‍ തുടങ്ങിയവര്‍ക്കാണ് ഡോ, റാണ ഇങ്ങനെ സഹായം നല്‍കിയത്.
ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ഇവരില്‍ പലരും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്ത കുറിപ്പുകളും വൈറലായിരുന്നു.
മമ്മൂട്ടി ചിത്രമായ അങ്ക്ള്, ഒരു കുപ്രസിദ്ധ പയ്യന്, പുതിയ നിയമം തുടങ്ങി ഒട്ടേറെ ചിത്രങ്ങളുടെ കലാസംവിധാകനായ രാജീവ് കോവിലകം ഇങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്: 'ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ഞാന്‍ നിങ്ങള്‍ക്ക് ഷെയര്‍ ചെയ്യുന്നു. ഞാന്‍ സിനിമയില്‍ വന്നിട്ട് 22 വര്‍ഷം. മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചു. ഒരു മലയാള സിനിമയില്‍ മാത്രം പരിചയമുള്ള എന്നാല്‍ ആ സിനിമയില്‍ എന്റെയും സഹപ്രവര്‍ത്തകരുടെയും ജോലി തീര്‍ന്ന ദിവസം തന്നെ പറഞ്ഞ തുക തരികയും ചെയ്തു അതിനുശേഷം നാളിതുവരെയും ഒരു തവണ പോലും കോണ്ടാക്ട് ഇല്ലാതിരുന്നിട്ടും ഈ കോവിഡ് കാലത്ത് മറ്റെല്ലാവരെയും പോലെ സിനിമ പിന്നണി പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മാധ്യമങ്ങളിലൂടെ മനസ്സിലാക്കിയ അനാന്‍ എന്ന സിനിമയുടെ നായകനും നിര്‍മാതാവും സംവിധായകനുമായ ശ്രീ പ്രവീണ്‍ റാണ എന്നെ വിളിക്കുകയും ക്ഷേമം അന്വേഷിക്കുകയും ചെയ്തു. അഭിമാനത്തിനു ക്ഷതം വരുമെന്നു കരുതി ഞാന്‍ വിളിക്കുകയും പണം കടം ചോദിക്കുകയും ചെയ്യുകയില്ലെല്ലെന്ന് മനസിലാക്കിയ അദ്ദേഹം കോവിഡ് 19 കഴിഞ്ഞ് ജനജീവിതം പഴയതുപോലെ ആകുന്ന സാഹചര്യത്തില്‍ നിര്‍മിക്കുന്ന തന്റെ അടുത്ത സിനിമയുടെ അഡ്വാന്‍സ് എന്നു പറഞ്ഞാണ് ഒരു തുക അക്കൗണ്ടില്‍ ഇട്ടത്. എന്റെ ഒരു അപേക്ഷയുണ്ട് - എല്ലാ നിര്‍മാതാക്കളും തങ്ങളുടെ സിനിമകളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ആര്‍ക്കെങ്കിലും ഒരു നൂറു രൂപയെങ്കിലും കൊടുക്കാന്‍ ഉണ്ടെങ്കില്‍ ഈ സാഹചര്യം മനസ്സിലാക്കി ആ തുക അവര്‍ക്ക് കൊടുക്കാന്‍ ഉള്ള മനസ്സ് ഉണ്ടാവണമെന്ന്. അതുമൂലം തന്റെ വീട്ടിലെ അസുഖക്കാര്‍ക്ക് മരുന്ന് വാങ്ങാനോ ഒരു നേരത്തെ ആഹാരം കഴിക്കാനോ സാധിച്ചാല്‍ ജോലിയോ മറ്റ് വരുമാനമോ ഇല്ലാത്ത ഈ അവസ്ഥയില്‍ അത് അത്രയെങ്കിലും കടബാധ്യത ഇല്ലാതാക്കാന്‍ സഹായിക്കും.'
അതേ സമയം മാനവികത ഇപ്പോഴും മരിച്ചിട്ടില്ലെന്നാണ് കോസ്റ്റ്യൂം ഡിസൈനര്‍ ബുസി ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 'എന്റെ ഒരു നിര്‍മാതാവായ പ്രവീണ്‍ റാണ ഫോണ്‍ ചെയ്ത് ഞാന്‍ സുരക്ഷിതമായിരിക്കുന്നോ എന്ന് അന്വേഷിച്ചു. ബുദ്ധിമുട്ടുകളിലൂടെ കടന്നുപോവുകയാണെന്ന് അറിയാമെന്നു പറഞ്ഞ് ബാങ്ക് അക്കൗണ്ട് നമ്പര്‍ വാങ്ങി. കുറച്ചെങ്കിലും ബാധ്യതകള്‍ തീര്‍ക്കാന്‍ ഉപകാരപ്പെടട്ടെ എന്നു പറഞ്ഞ് ഒരു തുക ട്രാന്‍സ്ഫര്‍ ചെയ്തു തന്നു. അദ്ദേഹത്തെപ്പോലെ നടന് അജു വര്‍ഗീസ്, ജുബില്‍ രാജന് പി ദേവ്, ഇര്‍ഷാദ് അലി, നിര്‍മാതാവ് ഉണ്ണി തുടങ്ങിയവരും ഇതുപോലെ സഹായങ്ങളുമായെത്തി,' ബുസി എഴുതി.
കോവിഡ് മൂലം പ്രതിസന്ധിയില്‍പ്പെട്ട നൂറോളം ബോളിവുഡ് ഡാന്‍സര്‍മാരുടെ അക്കൗണ്ടുകളില്‍ പണമിട്ട ബോളിവുഡ് താരം ഋത്വിക് റോഷന്റെ സമാനമായ പ്രവര്‍ത്തി ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..