16 January Saturday

ബോളിവുഡ് കീഴടക്കാൻ അമ്രിൻ ഖുറേഷി

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020

ചെന്നൈ : ഇന്ന്  ബോളിവുഡ് താര സുന്ദരിമാർ തെന്നിന്ത്യൻ സിനിമ കീഴടക്കി കൊണ്ടിരിക്കുന്ന കാലമാണ് . തെന്നിന്ത്യൻ നടിമാർക്ക് ബോളിവുഡിൽ ചേക്കേറാനാവുകയെന്നത് ബാലികേറാ മലയാണ് . എങ്കിലും ഇതിനൊരു അപവാദമായിരുന്നു രേഖ,വൈജയന്തി മാല ,ഹേമമാലിനി ,ശ്രീദേവി,ജയപ്രദ  തുടങ്ങിയവർ . അവർ ഹിന്ദി സിനിമാ പ്രേമികളുടെ മാനസം കീഴടക്കി ബോളിവുഡിലെ താര റാണിമാരും സ്വപ്ന റാണിമാരുമായി ദീർഘകാലം വിലസി .ഇവർക്കൊക്കെ ബോളിവുഡിലേക്കുള്ള  ഗേറ്റ് പാസ് തെന്നിന്ത്യൻ സിനിമകളായിരുന്നു . പ്രത്യേകിച്ച് തമിഴ് - തെലുങ്കു സിനിമകൾ . മേൽ പറഞ്ഞവരുടെ പിൻഗാമിയായി തെലുങ്കാനയിൽ നിന്നും ഒരു സുന്ദരി കൂടി ബോളിവുഡ് കീഴടക്കാൻ കച്ചകെട്ടി എത്തിയിരിരിക്കുന്നു . പേര് അമ്രിൻ ഖുറേഷി.


 

പ്രശസ്ത തെലുങ്കു സിനിമാ നിർമ്മാതാവും സംവിധായകനുമായ  സജിത്ത്  ഖുറേഷിയുടെ പുത്രിയായ അമ്രിൻ ഖുറേഷി ഹിന്ദി സിനിമയിലെ  പ്രമുഖനായ സംവിധായകൻ രാജ് കുമാർ സന്തോഷിയുടെ "ബാഡ് ബോയ് "എന്ന സിനിമയിലൂടെയാണ്  ബോളിവുഡ് അരങ്ങേറ്റം നടത്തുന്നത് .തെലുങ്കിൽ വൻവിജയം നേടിയ  "സിനിമാ ചൂപിസ്ത  മാവ " എന്ന സിനിമയുടെ ഹിന്ദി പുനരാവിഷ്ക്കാരമാണ് ഈ ചിത്രം . മിഥുൻ ചക്രവർത്തിയുടെ പുത്രൻ നമാഷ്  ചക്രവർത്തിയാണ് അമ്രിന്റെ  നായകൻ . നമാഷിന്റേയും  അരങ്ങേറ്റ ചിത്രമാണ് " ബാഡ് ബോയ്‌ ".

ഈ സിനിമയുടെ ചിത്രീകരണം ജനുവരിയിൽ തുടങ്ങുമെന്ന ഔദ്യോദിക പ്രഖ്യാപനം വന്നതോടെ മറ്റൊരു ഹിന്ദി ചിത്രത്തിലും അമ്രിൻ ഖുറേഷി നായികയായി കരാർ ചെയ്യപ്പെട്ടു കഴിഞ്ഞു . അല്ലു അർജ്ജുന്റെ ബ്ലോക്ക് ബസ്റ്റർ  സിനിമ  " ജൂലൈ "യുടെ ഹിന്ദി പുനരാവിഷ്ക്കരമായ  പേരിടാ ചിത്രമാണ്   അമ്രിൻ  നായികയാവുന്ന രണ്ടാമത്തെ ബോളിവുഡ്  ചിത്രം . അന്തോണി ഡി സൂസയാണ് സംവിധായകൻ. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും അഭിനയിക്കാൻ  മോഹമെന്നാണ് അമ്രിൻ ഖുറേഷി പറയുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top