22 February Saturday

"ദീപീകയുടെ "ചപാകി' ന്‌ വെള്ളിയാഴ്‌ച തീയറ്ററുകൾ നിറയണം; ജെഎൻയുവിൽ പിന്തുണയുമായി എത്തുക എന്നത്‌ അവർക്ക്‌ അത്ര എളുപ്പമല്ല' - അമൽ നീരദ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 9, 2020

ജെഎൻയു വിദ്യാർഥികൾക്ക്‌ പിന്തുണയുമായെത്തിയ നടി ദീപിക പദുകോണിന്റെ പുതിയ ചിത്രമായ "ചപാകി' ന്‌ ആശംസകളുമായി സംവിധാകയൻ അമൽ നീരദ്‌. ചിത്രം റിലീസാകുന്ന വെള്ളിയാഴ്‌ച തന്നെ എല്ലാ സിനിമാ പ്രേമികളും സിനിമ കാണണമെന്നും തീയറ്ററുകൾ നിറയണമെന്നും അമൽ നീരദ്‌ പറഞ്ഞു. താന്‍ ദീപികയുടെ വലിയ ആരാധകനാണെന്നും മേഘ്‌ന ഗുല്‍സാര്‍ ദീപിക കൂട്ടുകെട്ടിന്റെ ഭാഗമായൊരുങ്ങുന്ന ചപാക് മികച്ച ചിത്രമായിരിക്കുമെന്ന് ഉറപ്പാണെന്നും അമല്‍ നീരദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഓം ശാന്തി ഓം മുതല്‍ പീക്കു വരെ ദീപികയുടെ എല്ലാ ചിത്രങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. വിഷാദ രോഗത്തെ താന്‍ എങ്ങനെ നേരിട്ടു എന്ന ദീപികയുടെ അനുഭവക്കുറിപ്പ് ഒരുപാട് ആളുകള്‍ക്ക് സഹായമായിട്ടുണ്ട്. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ക്യാമ്പസിലെത്തുക എന്നത് തീര്‍ച്ചയായും അവര്‍ക്ക് അനായാസം ചെയ്യാന്‍ കഴിയുന്നതായിരിക്കില്ല.

സിനിമാ നിര്‍മ്മാണ രംഗത്ത് ചപാക് എന്ന സാമൂഹ്യ പ്രസക്തമായ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്ന അവര്‍ സിനിമയുടെ റിലീസിന് തൊട്ടുമുന്‍പാണ് ജെഎന്‍യുവിലെത്തിയത്’. അമല്‍ നീരദ് ഫേസ്ബുക്കില്‍ കുറിച്ചു. ദീപികയുടെ ചപാക് വെള്ളിയാഴ്ച്ച തിയേറ്ററില്‍ തന്നെ പോയികണ്ട് വിജയിപ്പിക്കണമെന്നും അമല്‍ നീരദ് ആവശ്യപ്പെട്ടു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top