12 July Sunday

അടൂർ ഗോപാലകൃഷ്‌ണൻ കെ ആർ നാരായണൻ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ചെയർമാൻ

വെബ് ഡെസ്‌ക്‌Updated: Wednesday May 6, 2020

തിരുവനന്തപുരം > സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയന്‍സ് ആൻഡ് ആർട്‌സിന്റെ (കെആർഎൻഎൻഐവിഎസ്എ) അധ്യക്ഷനായി നിയമിച്ചു. നിലവിലുള്ള ചെയർമാൻ ആർ ഹരികുമാറിന്റെ നിയമനകാലാവധി  പൂർത്തിയായതിനെ തുടർന്നാണ് പുതിയ നിയമനം.

സിനിമാ ദൃശ്യകലാ രംഗങ്ങളിലെ പരിശീലനത്തിനും പഠന ഗവേഷണങ്ങൾക്കുമായി കേരള സർക്കാർ സ്ഥാപിച്ച കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ അധ്യക്ഷനായി അടൂർ ഗോപാലകൃഷ്ണൻ സ്ഥാനമേൽക്കുന്നതിലൂടെ സ്ഥാപനം ആദരിക്കപ്പെട്ടതായും ഈ സ്ഥാപനത്തെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തിലേക്ക് സർക്കാർ നിർണായക ചുവടുവയ്പ് നടത്തിയതായും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top