11 August Tuesday

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ അ​ധി​ക്ഷേ​പം; ത​മി​ഴ് ന​ടി വി​ജ​യ ല​ക്ഷ്‌മി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 27, 2020

ചെ​ന്നൈ > ത​മി​ഴ് ന​ടി വി​ജ​യ ല​ക്ഷ്‌മി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. അ​മി​ത അ​ള​വി​ൽ ഗു​ളി​ക ക​ഴി​ച്ച ന​ടി​യെ അ​വ​ശ​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​ധി​ക്ഷേ​പ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് വി​ജ​യ ല​ക്ഷ്‌മി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ജീ​വ​നൊ​ടു​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച് ഫേ​സ്ബു​ക്കി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്‌ത ശേ​ഷ​മാ​യി​രു​ന്നു ന​ടി​യു​ടെ ആ​ത്മ​ഹ​ത്യാ ശ്ര​മം.
‌‌‌
നാം ​ത​മി​ഴ​ർ പാ​ർ​ട്ടി നേ​താ​വ് സീ​മാ​ൻ, പാ​ണ​ങ്കാ​ട്ട് പാ​ടൈ​യു​ടെ ഹ​രി നാ​ടാ​ർ എ​ന്നി​വ​രു​ടെ അ​നു​യാ​യി​ക​ൾ ത​ന്നെ നി​ര​ന്ത​രം അ​പ​മാ​നി​ക്കു​ന്ന​താ​യി വി​ജ​യ ല​ക്ഷ്‌മി പ​റ​യു​ന്നു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ച ഇ​രു​വ​ർ​ക്കു​മെ​തി​രെ ക​ടു​ത്ത ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഫേ​സ്ബു​ക്ക് ലൈ​വി​ലാ​ണ് വി​ജ​യ ല​ക്ഷ്‌മി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​തെ​ന്‍റെ അ​വ​സാ​ന വി​ഡി​യോ ആ​ണെ​ന്ന് താ​രം ലൈ​വി​ൽ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി സീ​മാ​നും പാ​ർ​ട്ടി അ​ണി​ക​ളും അ​പ​മാ​നി​ക്കു​ന്ന​താ​യും കു​ടും​ബ​ത്തെ​യോ​ർ​ത്താ​ണ് പി​ടി​ച്ചു​നി​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഹ​രി​നാ​ടാ​ർ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. ഞാ​ൻ ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തിെ​ൻ​റ ഗു​ളി​ക ക​ഴി​ച്ചു. അ​ൽ​പ​സ​മ​യ​ത്തി​ന് ശേ​ഷം ര​ക്ത​സ​മ്മ​ർ​ദം കു​റ​യു​മെ​ന്നും താ​ൻ മ​രി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ആ​ത്മ​ഹ​ത്യ ശ്ര​മ​ത്തെ തു​ട​ർ​ന്ന് വി​ജ​യ​ല​ക്ഷ്‌മി​യെ ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top