20 August Saturday

റോക്കട്രി ദി നമ്പി എഫക്ട്: ആർ മാധവനും നമ്പി നാരായണനും സുനിത വില്യംസിനെ കണ്ടുമുട്ടി

വെബ് ഡെസ്‌ക്‌Updated: Friday Jun 10, 2022

ആർ മാധവന്റെ തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി ദി നമ്പി എഫക്ട്  പ്രദർശനത്തിന് ഒരുങ്ങുന്നു. റോക്കട്രി സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി അമേരിക്കയിൽ എത്തിയ ആർ മാധവനും ഡോ നമ്പി നാരായണനും സുനിത വില്ല്യംസുമായി കൂടിക്കാഴ്ച നടത്തി.

ആ സമയത്താണ് ടെക്സാസിലെ സ്റ്റാഫോർഡ് മേയർ സെസിൽ വില്ലിസ് ജൂൺ 3 നമ്പി ദേശീയ ദിനമായി പ്രഖ്യാപിച്ചു. ഒപ്പം 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ആർ മാധവന്റെ റോക്കട്രി: ദി നമ്പി ഇഫക്റ്റ്  കയ്യടികൾ ഏറ്റുവാങ്ങി. മലയാളി ശാസത്രജ്ഞൻ നമ്പി നാരായണന്റെ കഥ വെള്ളിത്തിരയിൽ എത്തുമ്പോൾ മലയാളിയായ ഡോ. വർഗീസ് മൂലനും ചിത്രം നിർമ്മിക്കുന്നതിൽ പങ്കാളിയാവുന്നു. വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചേഴ്സ് ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്.

ഓർമകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും, ക്യാപ്റ്റൻ, വെള്ളം സിനിമകളുടെ സംവിധായകനുമായ ജി പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. മാധവനാണ് ചിത്രത്തിൽ നമ്പി നാരായണനായി വേഷമിടുന്നത്. മാധവൻ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വർഗീസ് മൂലൻ പിക്ചേഴ്സിനൊപ്പം ആർ. മാധവന്റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്റ്സും നിർമാതാക്കളാണ്. ചിത്രം ജൂലൈ ഒന്നിന് തീയേറ്ററുകളിൽ എത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top