20 September Friday

തമിഴ്‌സിനിമ നിര്‍മാതാവ് എസ് ശ്രീറാം അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

ചെന്നൈ > പ്രശസ്ത തമിഴ്‌സിനിമാ നിര്‍മാതാവ് എസ് ശ്രീറാം (60) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആലയം എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയുടെ പേര്. മണിരത്‌നം സംവിധാനം ചെയ്ത ബോംബെ, തിരുടാ തിരുടാ, കെ സുഭാഷ് ഒരുക്കിയ ഛൈത്രം തുടങ്ങി നിരവധി ചിത്രങ്ങള്‍ എസ് ശ്രീറാം നിർമിച്ചിട്ടുണ്ട്‌.

 വിക്രം നായകനായ സമുറായി എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി നിര്‍മിച്ചത്.
'ബോംബെ'  ഒട്ടനവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. മനീഷ കൊയ്‌രാള, അരവിന്ദ് സാമി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയത്.

 


പ്രധാന വാർത്തകൾ
 Top