25 April Thursday

മുരുഗദോസ് വിജയ് കൂട്ടുകെട്ട് വീണ്ടും

വെബ് ഡെസ്‌ക്‌Updated: Thursday Jan 25, 2018


എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങി. ചെറുതായി വെട്ടിയ താടിയും കാതിൽ കടുക്കനുമായി പുതിയ ഗെറ്റപ്പിലാണ് വിജയ് എത്തുക. വിജയ് നായകനായെത്തുന്ന 62ാമത്തെ സിനിമയാണിത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ലെങ്കിലും 'ദളപതി 62' എന്ന പേരിൽ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ട്രെൻഡ്് ആയിക്കഴിഞ്ഞു.

ഈ ബിഗ് ബജറ്റ് ചിത്രം നിർമാണ രംഗത്ത് സൺ പിക്‌ചേഴ്സിന്റെ തിരിച്ചുവരവാകും. യന്തിരനായിരുന്നു ഇവരുടെ അവസാന സിനിമ. 
 

പ്രധാന വാർത്തകൾ
 Top