02 March Tuesday

ചലച്ചിത്രമേള: സിനിമാ സൗഖ്യം, ഒന്നിച്ചുകാണലിന്റെ ആനന്ദം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 10, 2021

കാൽ നൂറ്റാണ്ടു പൂർത്തിയാക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്നു നിശാഗന്ധിയിൽ തിരി തെളിയും. വൈകിട്ട് ആറിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ പ്രസംഗിക്കും. മേള പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങൾ തെളിച്ചു കൊണ്ടാണു തുടക്കം. ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ഷീൻലുക് ഗൊദാർദിനു വേണ്ടി മുതിർന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ പുരസ്‌കാരം ഏറ്റുവാങ്ങും.

സിനിമകൾ കുറയാം, കാണികൾ കുറയാം; എങ്കിലും നമുക്ക്‌ തീയറ്ററുകളുടെ ഇരുട്ടിൽ വെള്ളിത്തിരയിലേക്ക്‌ കണ്ണുമിഴിച്ചിരിക്കാതിരിക്കാനാകില്ല. ഒന്നിച്ചുകാണലിന്റെ ആനന്ദം നുകരാതിരിക്കാനാകില്ല. മറ്റെന്തുണ്ട്‌ അതിലും മനോഹരമായി?.

ദേശാഭിമാനി "ചലച്ചിത്രം' പ്രത്യേക പതിപ്പ്‌ ഇവിടെ വായിക്കാം:


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top