12 September Thursday

പ്രളയ ദിനങ്ങൾ സിനിമയാകുമ്പോൾ; അതിജീവനം.. പോരാട്ടം; '2018' ട്രെയ്‍ലർ

വെബ് ഡെസ്‌ക്‌Updated: Sunday Apr 23, 2023

കൊച്ചി> ജൂഡ് ആൻറണി ജോസഫ് സംവിധാനം ചെയ്ത  2018 എവരിവൺ ഈസ് എ ഹീറോയുടെ ട്രെയ്‍ലർ പുറത്തിറങ്ങി. 2018ൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയമാണ് സിനിമയുടെ പശ്ചാത്തലം. 2018ലെ പ്രളയത്തിൽ സംഭവിച്ച യഥാർത്ഥ സംഭവ കഥകളും ചിത്രത്തിൻറെ ഭാഗമാണ്. ഉദ്വേഗമുണർത്തുന്ന  ട്രെയ്‍ലർ പ്രേക്ഷകരിൽ അമ്പരപ്പ് നിറക്കുന്നതാണ്.

2018 എവരിവൺ ഈസ് എ ഹീറോ’ (Every One is A Hero) എന്ന ടാഗ് ലൈനുള്ള ചിത്രം ഏറെ നാളത്തെ ഷൂട്ടിംഗ് - പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് ശേഷമാണു പ്രേക്ഷകർക്ക് മുന്നിലെത്താൻ തയാറെടുക്കുന്നത്. പ്രളയ ദിനങ്ങളുടെ ഭീകരതയെയും തുടർന്നുണ്ടായ മനുഷ്യാവസ്ഥയെ യഥാർഥ്യ ബോധത്തോടെ ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ ജൂഡ് ആന്തണിയും സംഘവും അശ്രാന്ത പരിശ്രമമാണ് നടത്തിയത്.

വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സമീപകാല മലയാള സിനിമകളിലേറ്റവും വലിയ താരസാനിധ്യം കൂടെയുള്ള ചിത്രമാണ് 2018. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. തിരക്കഥ : അഖിൽ പി ധർമജൻ. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ചിത്രസംയോജനം : ചമൻ ചാക്കോ. സംഗീതം : നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം : സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ : ഗോപകുമാർ ജികെ. പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ : സൈലക്സ് അബ്രഹാം. പി ആർ ഒ & ഡിജിറ്റൽ മാർക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. സ്റ്റിൽസ് : സിനറ്റ് & ഫസലുൾ ഹഖ്. വി എഫ് എക്സ് : മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്. ഡിസൈൻസ് : യെല്ലോടൂത്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top