19 June Saturday

യൂട്യൂബിൽ ശ്രദ്ധേയമായി 14 Days of Love മലയാളം ഷോർട്ട് ഫിലിം..!!

വെബ് ഡെസ്‌ക്‌Updated: Wednesday Jun 9, 2021


കൊച്ചി :കോവിഡ് പ്രതിസന്ധികൾക്കിടയിലും റിലീസ് ആയ " 14 Daysof Love" പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാകുന്നു. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ കോവിഡ് കാലവും ക്വാറന്റൈൻ ദിനങ്ങളും പശ്ചാത്തലമാകുന്ന ഷോർട് ഫിലിം 14ദിവസങ്ങൾക്കിടയിൽ നടക്കുന്ന വളരെ മനോഹരമായൊരു പ്രണയ കഥയാണ് പറഞ്ഞിരിക്കുന്നത്.സംഗീതവും പ്രണയവും തമാശകളും ചേർന്നൊരു ഫീൽ ഗുഡ് ചിത്രം മലയാളത്തിലെ മുൻനിര താരങ്ങളായ ദുൽഖർ സൽമാൻ,പൃഥ്വിരാജ് സുകുമാരൻ , ജയസൂര്യ , ഉണ്ണി മുകുന്ദൻ എന്നിവരിലൂടെ റിലീസ് ആയ ഹ്രസ്വ ചിത്രം യു ട്യൂബിൽ ഏഴ് ദിവസം കൊണ്ട് 30 ലക്ഷത്തിൽ പരം  ആളുകൾ  കണ്ടു കഴിഞ്ഞു.

സിനിമ താരങ്ങളായ ഉണ്ണി ലാലുവും നയന എൽസയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നഹാസ് ഹിദായത്ത് എന്ന യുവ സംവിധായകനാണ്. വിഷ്ണു പ്രസാദ് ക്യാമറയും സംഗീത സംവിധായകൻ ജോയൽ ജോൺസനുമാണ്.  പ്രമുഖ Online media Company യായ Silly Monks Productions ആണു 14days of love നിർമ്മിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top