26 September Saturday

ശിഹാബ് തങ്ങളുടെ ജീവചരിത്രം ഇറ്റാലിയന്‍ ഭാഷയിലും

സ്വന്തം ലേഖകന്‍Updated: Monday Feb 10, 2020

മലപ്പുറം> ദീര്‍ഘകാലം മുസ്ലിംലീഗ് അധ്യക്ഷനായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ്  തങ്ങളുടെ ജീവിതവും ദര്‍ശനവും ഇനി ഇറ്റാലിയന്‍ ഭാഷയിലും വായിച്ചറിയാം. മുജീബ് ജൈഹൂന്‍ രചിച്ച 'സ്ലോഗന്‍സ് ഓഫ് ദ സേജ്'  ഇംഗ്ലീഷ് കൃതി പ്രമുഖ ഇറ്റാലിയന്‍ എഴുത്തുകാരി സബ്രീന ലീയാണ് മൊഴിമാറ്റിയത്.

ശിഹാബ് തങ്ങളുടെ വ്യക്തിത്വത്തെ അടുത്തറിയാന്‍ ഇറ്റാലിയന്‍ ജനതക്ക് ഇത് അവസരം ഒരുക്കുമെന്ന് 'തവാസുല്‍ യൂറോപ്പ്' കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകയായ സബ്രീന പറഞ്ഞു. വെള്ളിയാഴ്ച ദുബായില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അന്താരാഷ്ട്ര ഉച്ചകോടിയില്‍ പാണക്കാട്  മുനവര്‍ അലി ശിഹാബ് തങ്ങള്‍ പുസ്തകം പ്രകാശനംചെയ്തു.

അബ്ദുല്ല യൂസുഫലിയുടെ ഇംഗ്ലീഷ് ഖുര്‍ആന്‍ പരിഭാഷയും സബ്രീന ലീ ഇറ്റാലിയന്‍ ഭാഷയിലേക്ക് വിവര്‍ത്തനംചെയ്തിട്ടുണ്ട്.  ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനംചെയ്ത 'സ്ലോഗന്‍സ് ഓഫ് ദ സേജിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.  മലപ്പുറം ജില്ലാ കെഎംസിസിയുടെ മേല്‍നോട്ടത്തിലാണ് ഇന്റര്‍നാഷണല്‍ സമ്മിറ്റ്.
 




 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top