02 February Thursday

ഹാന്‍ കാങിന് ബുക്കര്‍ അവാര്‍ഡ്

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2016

ലണ്ടന്‍> ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന് 2016ലെ മാന്‍ ബുക്കര്‍ പുരസ്കാരം. ഹാന്‍ കാങിന്റെ ദ വെജിറ്റേറിയന്‍ എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്. പ്രശസ്ത എഴുത്തുകാരന്‍ ഓര്‍ഹാന്‍ പാമുക് അടക്കം 155 പേരെ മറികടന്നാണ് ഇവര്‍ പുരസ്കാരം നേടിയത്.

സോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സില്‍ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയാണ് ഹാന്‍. മാംസാഹാരിയായ സ്ത്രീയുടെ മനം മാറ്റത്തെ കുറിച്ചുള്ളതാണ് നോവല്‍. പോര്‍ട്ടോബെല്ളോ ബുക്സാണ് നോവല്‍ പ്രസിദ്ധീകരിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top