തിരുവനന്തപുരം > കവി പ്രഭാവര്‍മ്മയുടെ പുതിയ കാവ്യാഖ്യായികയായ 'കനല്‍ച്ചിലമ്പി'ന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആദ്യ പകര്‍പ്പ് മുഖ്യമന്ത്രിയില്‍ നിന്ന് കവയത്രി സുഗതകുമാരി ഏറ്റുവാങ്ങി.
കേരളപ്പിറവി ദിനത്തില്‍ സെക്രട്ടറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി എ കെ ബാലന്‍, കവി കെ സച്ചിദാനന്ദന്‍, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, കെ പി രാമനുണ്ണി, പ്രൊഫ. ശാരദക്കുട്ടി, ചലച്ചിത്ര സംവിധായകന്‍ കമല്‍, പി ടി കുഞ്ഞുമുഹമ്മദ്, പിആര്‍ഡി ഡയറക്ടര്‍ ടി വി സുഭാഷ്, ഡോ. പി എസ് ശ്രീകല, സുജ സൂസന്‍ ജോര്‍ജ്, പ്രൊഫ. വി എന്‍ മുരളി, മഹേഷ് പഞ്ചു, പ്രമോദ് പയ്യന്നൂര്‍, പ്രഭാവര്‍മ്മ എന്നിവര്‍ സംബന്ധിച്ചു. ഡിസി ബുക്‌സാണ് 'കനല്‍ച്ചിലമ്പി'ന്റെ പ്രസാധകര്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..