23 February Sunday

യുഎപിഎ: പ്രച്ഛന്ന സംഘികളെ തിരിച്ചറിയണം

കെ ടി കുഞ്ഞിക്കണ്ണൻUpdated: Monday Nov 4, 2019

കെ ടി കുഞ്ഞിക്കണ്ണൻ

കെ ടി കുഞ്ഞിക്കണ്ണൻ

വേട്ടക്കാരോടൊപ്പം വേട്ടയാടുകയും ഇരകളോടൊപ്പം ഓടുകയും ചെയ്യുന്ന ചെന്നിത്തല മാരെ പോലെയുള്ള പ്രച്ഛന്ന സംഘികളെ തിരിച്ചറിയണം.. യുഎപിഎ യുടെ ചരിത്രത്തെയും അതിന്റെ ദുരുപയോഗത്തെയും സംബന്ധിച്ച് അജ്ഞത സൃഷ്ടിച്ച് സിപിഐ എം വിചാരണക്കിറങ്ങി പുറപ്പെട്ടിരിക്കുന്ന മാധ്യമ പ്രമാണിമാരു സ്വതന്ത്രനിരീക്ഷക കുലപതികളും കാര്യമറിഞ്ഞിട്ടും ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്... ഇരകളെ വേട്ടക്കാരാക്കുന്ന മാധ്യമതന്ത്രം തിരിച്ചറിപ്പെടേണ്ടതുണ്ട്‌.

യുഎപിഎ പോലുള്ള കരിനിയമങ്ങളെ എന്നും എതിർത്തുപ്പോന്നവരാണ് ഇടതുപക്ഷ പാർട്ടികൾ, വിശിഷ്യാ സി പി ഐ എം. ടാഡയും പോട്ടയും യുഎപിഎ യും ഭീകരപ്രവർത്തനത്തെ തടയാനാണെന്ന വ്യാജേന അടിച്ചേല്പിച്ചത് കോൺഗ്രസ് സർക്കാറുകളാണ്‌.  എന്തായിരുന്നു ഈ കരിനിയമങ്ങൾ അടിച്ചേല്പിക്കപ്പെട്ട ഇന്ത്യൻ സാഹചര്യവും രാഷ്ടീയവുമെന്ന് പരിശോധിച്ചാൽ നമുക്കീ കാര്യങ്ങൾ മനസിലാക്കാനാവും...

ആഗോളവൽക്കരണ നയങ്ങൾക്കെതിരെ കാർഷിക മേഖലയിൽ ഉൾപ്പെടെ വളർന്നു വന്ന ശക്തമായ പ്രതിഷേധങ്ങളെ നേരിടാൻകൂടിയായിരുന്നു കരിനിയമങ്ങൾ റാവു സർക്കാർ പടച്ചുവിട്ടത്.കർണ്ണാടകയിലും മഹാരാഷ്ട്രയിലും നടന്ന കർഷക സമരങ്ങൾ ...കാർഗിലിന്റെയും മൊൺസാന്റോവിന്റെയും അന്തകവിത്ത് കേന്ദ്രങ്ങൾക്കെതിരായ അക്രമാസക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലം കൂടി ടാഡ പോലുള്ള കിനിയമങ്ങളുടെ നിർമ്മാണത്തിന് കാരണമാണ് .

റാവുവിന്റെ കാലത്ത് കോൺഗ്രസ്‌ സ്വീകരിച്ച സംഘ പരിപാറിന്റെ അജണ്ടക്കാവശ്യമായ രീതിയിലുള്ള മൃദു ഹിന്ദുത്വ സമീപനം കുപ്രസിദ്ധമാണല്ലോ. ആർ എസ് എസിന് സഹായകരമായ നിലപാടാണ്ബാബറി മസ്ജിദ് പ്രശ്നം തൊട്ടുള്ള എല്ലാ വിഷയങ്ങളിലും റാവു സർക്കാർ തൊട്ടുള്ള എല്ലാ കോൺഗ്രസ് സർക്കാറുകളും തുടർന്നത് .

ബാബറി മസ്ജിദ് സംഭവത്തിന് ശേഷം മുംബൈയിൽ നടന്ന വർഗീയ കലാപത്തിൽ ആർ എസ് എസ് ശിവസേനക്കാരൊടൊപ്പം പോലീസും ചേർന്നു . ഇതിൽ രോഷാകുലനായ വിശ്വ പ്രസിദ്ധ ഇന്ത്യൻ ചലച്ചിത്ര നടനും കോൺഗ്രസ് എം പിയുമായ സുനിൽ ദത്ത് അന്നത്തെ പ്രധാനമന്ത്രി റാവുവിനെഴുതിയ കത്ത് വിഖ്യാതമായൊരു ചരിത്ര രേഖയാണ്. കോൺഗ്രസുകാരുടെ ആർ എസ് എസ് ബാന്ധവവാണ് ആ കത്തിലൂടെ അപലപിക്കപ്പെട്ടത്.. മുംബൈ കലാപത്തെക്കുറിച്ചുള്ള ശ്രീകൃഷ്ണ കമീഷൻ റിപ്പോർട്ടും വിവാദപരമായി ചർച്ച ചെയ്യപ്പെട്ടതാണല്ലോ.

പിന്നീട് മുംബൈയിൽ നടന്ന നിഷ്ഠൂരമായ സ്ഫോടന പരമ്പരകളെ തുടർന്നാണ് ഭീകരപ്രവർത്തനം തടയാനെന്ന പേരിൽ ടാഡ കൊണ്ടുവരുന്നത്. മുംബൈ സ്ഥോടനം ആസൂത്രണം ചെയ്ത ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽ പെട്ടവർക്ക് സംരക്ഷണം നൽകിയത് കോൺഗ്രസ് മന്ത്രിമാരും ബി ജെ പി എം പിമാരുമായിരുന്നുവെന്ന് പിന്നീട് വെളിവാക്കപ്പെട്ടതോടെ അവരെ ടാഡ കോടതിക്ക് വിചാരണ ചെയ്യേണ്ടി വന്നു. കല്പനാഥ് റായ്, ബ്രിജു ഭൂഷൺ ശരൺ എന്നീ കോൺഗ്രസ്-ബി ജെ പി നേതാക്കൾ ...

ടാഡ ഏറ്റവും ഭീകരമായി ദുരുപയോഗം ചെയ്യപ്പെട്ടു.ഗുജറാത്ത്, മഹാരാഷ്ട്ര, യു പി സംസ്ഥാനങ്ങളിൽ മുസ്ലിം ചെറുപ്പക്കാരെ ടാ ഡകേസുകളിൽപ്പെടുത്തി തടവിലിട്ടു. ..നിരപരാധികൾ വേട്ടയാടപ്പെടുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് ടാഡ പിൻവലിക്കേണ്ടി വന്നതും പകരം പോട്ട കൊണ്ടുവരുന്നതും. പോട്ടയും വ്യാപകമായി ദുരുപയോഗം ചെയ്തതോടെയാണ് അതും പിൻ വലിക്കേണ്ടി വന്നത്.

മുംബൈ ഭീകരാക്രമണത്തെ തുടർന്നാണ് 1967 ലെ യുഎപിഎ പൊടി തട്ടിയെടുത്ത് മൂർച്ച വരുത്തിയത്. ദേശ രക്ഷക്കും ഭീകരതയെ നേരിടാനുമെന്ന പേരിൽ കൊണ്ടുവന്ന യുഎപിഎ യും ഭീകരമായി ദുരുപയോഗം ചെയപ്പെടുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

ചിദംബരമായിരുന്നു ഈ കരിനിയമത്തിന്റെ ആസൂത്രകനും ഏറ്റവും ഭീകരനായ കാർമ്മികനും .ഇന്ത്യയിൽ യുഎപിഎ ഉപയോഗിച്ച് ഏറ്റവും കൂടുതൽ പേരെ തടവിലിട്ടത് ചിദംബരമാണെങ്കിൽ കേരളത്തിൽ ഏറ്റവും കൂടുതൽ യുഎപിഎ കേസുകൾ ചാർജ് ചെയ്തത് മിസ്റ്റർ ചെന്നിത്തലയുമാണ് . യുഎപിഎ കേസുകളിൽ പത്തും 13 വർഷം തടവിലിട്ട വരെ കോടതി വെറുതെ വിടുന്ന സാഹചര്യമാണുണ്ടായത്. ഈയൊരു അവസ്ഥയിലാണ് ജാമി മില്ലിയ സർവ്വകലാ അധ്യാപകർ യുഎപിഎ കേസുകളുടെ ഞെട്ടിപ്പിക്കുന്ന അന്വേഷണ റിപ്പോർട്ട് സ.പ്രകാശ് കാരാട്ട് വഴി പുറത്ത് വിടുന്നത്. കാരാട്ട് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയെ കണ്ടു യുഎപിഎ യുടെ ദുരുപയോഗത്തിൽ ഇടപെടാൻ ആവശ്യപ്പെടുന്നതുമെല്ലാം സമകാലീന ചരിത്രമാണ്.

ഇടതു പക്ഷ സർക്കാർ വന്നതിന് ശേഷവും കേരളത്തിൽ ചില യുഎപിഎ കേസുകൾ എടുത്തതോടെയാണ് ഈ കരിനിയമത്തെ സംബന്ധിച്ച ഗൗരവ്വാവഹമായ ചർച്ചകൾ  നടന്നത്. ഇടതു പക്ഷ നയത്തിന് വിരുദ്ധമാണ് ഇതെന്ന് ഉന്നയിക്കപ്പെട്ടതോടെയാണ് ചാർജ് ചെയ്ത യു എ പി എ കേസുകൾ ഒഴിവാക്കാനുള്ള നടപടികൾ ഉണ്ടായത്... യു ഡി എഫ് -എൽ ഡി എഫ് സർകാറുകളുടെ കാലത്ത് ചാർജ് ചെയ്ത  15 കേസുകൾ ഒഴിവാക്കി . ബാക്കി കേസുകൾ ആ നിയമനുസരിക്കുന്ന പരിശോധന നടപടികൾക്ക് നൽകുകയും ചെയ്തു.

2019 ൽ അമിത് ഷാ യുഎപിഎ നിയമം കടുപ്പിക്കുന്ന വ്യവസ്ഥകളോടെ ഭേദഗതി കൊണ്ടുവന്നു.കോൺഗ്രസുകാർ ബി ജെ പിക്കാരോടൊപ്പം ബില്ല് പാസ്സാക്കി.ഇക്കൂട്ടർ നടത്തുന്ന യുഎപിഎ വിരുദ്ധ പ്രചാരണങ്ങൾക്ക്‌ ഒരാത്‌മാർത്ഥതയും ഇല്ല. ഇവരുടെ മുതലക്കണ്ണീർ തിരിച്ചറിയണം


പ്രധാന വാർത്തകൾ
 Top