22 March Friday

സംഘികളുടേത്‌ വിശ്വാസഭ്രാന്ത്‌ ഇളക്കിവിടുന്ന ഇരുതലമൂരി നയം ; ലക്ഷ്യം വർഗീയവൽകരണം

കെ ടി കുഞ്ഞിക്കണ്ണൻUpdated: Wednesday Oct 10, 2018

കെ ടി കുഞ്ഞിക്കണ്ണൻ

കെ ടി കുഞ്ഞിക്കണ്ണൻ

സംഘപരിവാർ സംഘടനകൾ രാമായണത്തിലെ മായാരാക്ഷസന്മാരെ പോലെയാണ് .മായാ വിദ്യകളിലൂടെയാണവർ യുദ്ധം ചെയ്യുന്നത് .. ആർക്കും പിടികിട്ടാത്ത മായാരാക്ഷസ വേലകളിലൂടെയാണ് ആർ എസ് എസ് വർഗീയവൽക്കരണവും തങ്ങളുടെ കമ്യൂണിസ്റ്റ് വിരോധവും സാധാരണ വിശ്വാസി സമൂഹങ്ങളിലെത്തിക്കുന്നത്. വിശ്വാസ ഭ്രാന്ത് ഇളക്കിവിടുന്നത് .

ശബരിമല വിധിക്ക് ഉത്തരവാദി പിണറായി വിജയനും ഇടതുപക്ഷ സർക്കാറുമാണെന്ന പ്രചാരണമാണവർ വിശ്വാസികൾക്കിടയിൽ നടത്തി കൊണ്ടിരിക്കുന്നത്. സർക്കാർ റിവ്യു ഹർജി നൽകാത്തതിനെയും വലിയ പ്രചാരണമാക്കുകയാണവർ. അവരുടെ നാക്കായി ചാനൽ ചർച്ചകളിൽ ആക്രോശിക്കുന്ന രാഹുൽ ഈശ്വറിനെ പോലുള്ളവരും സംഘപരിവാറിന്റെ വാമനാവതാരങ്ങളായ ചില കോൺഗ്രസുകാരും ഇടതുപക്ഷ കമ്യൂണിസ്റ്റ് വിരുദ്ധ ക്ഷുദ്ര വികാരം നുണപ്രചാരണങ്ങളിലൂടെ ആളിക്കത്തിക്കുകയാണ്.

എന്നാലിപ്പോൾ വെളിപ്പെട്ടു വരുന്ന വിവരമനുസരിച്ച് 2006ൽ സ്ത്രീകൾക്ക് പ്രായ വ്യത്യാസമില്ലാതെ ശബരിമല പ്രവേശനത്തിന് വേണ്ടികേസ് കൊടുത്തത് ആർ എസ് എസുമായി അടുത്ത ബന്ധം പുലർത്തുന്നവരാണെന്നാണ്. യങ്ങ് ലോയേഴ്‌സ് അസോസിയേഷന് വേണ്ടി പരാതി നൽകിയ 5 വനിതാ അഭിഭാഷകരും സംഘിബന്ധം പുലർത്തുന്നവർ! സംഘടനയുടെ സെക്രട്ടറി ഭക്തി പസ്രീജ സേഥി, പ്രേരണ കുമാരി, ലക്ഷ്മി ശാസ്ത്രി, അൽക്ക ശർമ്മ, സുധപാൽ എന്നിവരാണ് ഹർജിക്കാരികൾ. പ്രേരണ കുമാരിയും ഭർത്താവും ആർ എസ് എസുമായി അടുത്ത ബന്ധമുള്ളവരാണ്. പ്രേരണ കുമാരിയുടെ ഭർത്താവ് സിദ്ധാർത്ഥ് ശംഭു കുമാർ സജീവ സംഘിയാണ്. ഹരിയാനക്കാരിയായ ഭക്തി സേഥിയും കടുത്ത ആർ എസ് എസ് ബന്ധമുള്ളവളാണു്.

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ശബരിമല വിധി മുൻ നിർത്തി കലാപം സൃഷ്ടിക്കുന്നവരും രണ്ടാം വിമോചന സമരം സ്വപ്നം കാണുന്നവരും സംഘ പരിവാറിന്റെ കളത്തിലെ കരുക്കൾ മാത്രം. ബി ജെ പിയും കോൺഗ്രസും അരങ്ങത്തും അണിയറയിലും ആടിത്തളർന്നു ക്ലൈമാക്സിലെത്തിയ കമ്യൂണിസ്റ്റ് വിരുദ്ധനാടകം കളിക്കുകയാണ്..കാര്യ വിവരമുള്ളവർക്ക് എല്ലാം മനസിലാവും..

ഇരു നാക്ക് കൊണ്ട് സംസാരിക്കുക എന്നത് ചരിത്രത്തത്തിലെന്നും ഫാസിസ്റ്റ് രാഷ്ടിയത്തിന്റെ പതിവ് സ്വഭാവമായിരുന്നല്ലോ.ഹിറ്റ്ലർ സ്ത്രീയെ അമ്മമായി ഉദാത്തവൽക്കരിക്കുകയും റീസ്റ്റാഗിൽ സ്ത്രീകളുടെ പ്രതിഷേധുണ്ടായപ്പോൾ റീസ്റ്റാഗ് സ്ത്രീ സാന്നിധ്യം കൊണ്ട് അശുഭമായെന്ന് വിലപിക്കുകയും ചെയ്തു.

ഇവിടെ ശബരിമലയിൽ സ്ത്രീ പ്രവേശനം ആചാരവിരുദ്ധമാണെന്ന് ആക്രോശിച്ച് കലാപമിളക്കിവിടാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഹിന്ദുത്വ വാദികൾ ഒഡീഷയിലെ പുരി ക്ഷേത്രത്തിൽ 1955 ൽ നിർത്തലാക്കിയ നവകളേബര പൂജ തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യമുയർത്തിയത്. ശ്രീകോവിലിൽ വിഗ്രഹത്തിന് മുന്നിൽ അർദ്ധരാത്രിയിൽ യുവതികളെ കൊണ്ട് നടത്തിക്കുന്ന നഗ്നനൃത്തമാണ് നവകളേബര പൂജ .

അശ്ശീലകരമായ ബ്രാഹ്മണ്യ പാരമ്പര്യത്തെ പുനരാനയിക്കാനും മറുഭാഗത്ത് ഹിന്ദു ധ്രുവീകരണം ലക്ഷ്യം വെച്ച് ആചാര സംരക്ഷണമെന്ന് പറഞ്ഞ് വിശ്വാസ ഭ്രാന്ത് ഇളക്കി വിടുകയും ചെയ്യുന്ന ഇരുതലമൂരി നയമാണ് സംഘികളുടേത് ..

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top