24 April Wednesday

ഹനാൻ സംഭവം ജനാധിപത്യവാദികളോട് പറയുന്നത്

കെ ടി കുഞ്ഞിക്കണ്ണന്‍Updated: Saturday Jul 28, 2018

കെ ടി കുഞ്ഞിക്കണ്ണന്‍

കെ ടി കുഞ്ഞിക്കണ്ണന്‍

ഹനാൻ സംഭവം എന്താണ് ജനാധിപത്യവാദികളോട് പറയുന്നത്. ആരെയും ആക്ഷേപിക്കാനും അപകീർത്തിപ്പെടുത്താനുമായി പോസ്റ്റുകളും ഫോർവേഡുകളും സൃഷ്ടിക്കുന്ന ഒരു നുണയൻ സമൂഹമായി നാം പരിണമിക്കുകയാണോ?

ഒരു പാവപ്പെട്ട പെൺകുട്ടിയെ വേട്ടയാടിയ സൈബറിടത്തിലെ ക്രിമിനലുകൾ നമ്മുടെ സമൂഹ മനസിന്റെ അകത്തളങ്ങൾ എന്തുമാത്രം അപമാനവീകരിക്കപ്പെട്ടിരിക്കുന്നുവെന്നാണു് കാണിക്കുന്നത് ... ദുർബ്ബലരോടും സ്ത്രീകളോടും അവജ്ഞയും ക്രൂരതയും പുലർത്തുന്ന അശ്ശീലകരമായമധ്യ വർഗ മനോഭാവക്കാരുടെ അഴിഞ്ഞാട്ടമാണിത്... ആരോടും ഉത്തരവാദിത്വമില്ലാത്തവരുടെ ക്രൂരവിനോദം ...

ഇൻഫോർമാറ്റിക്സും നവ ലിബറൽ മൂലധനവും ചേർന്ന്സൃഷ്ടിക്കുന്ന സംസ്കാരത്തിന്റെ അപമാനവീകരണം ...ഇലക്ട്രോണിക്‌സും കംപ്യൂട്ടും ഇപഗ്രഹ സാങ്കേതിക വിദ്യയും ചേർന്ന് നമ്മുടെ കാലത്തെ അവാസ്തവങ്ങൾ വാസ്തവങ്ങളാണെന്ന് വരുത്തി തീർക്കുകയാന്ന്.. സത്യാനന്തര കാലം ...

വിവര വിപ്ലവത്തിന്റെ നട്ടെല്ലായ ഇന്റർനെറ്റും സാമൂഹ്യ മാധ്യമ ശൃംഖലകളും ആശയവിനിമയ രംഗത്തുണ്ടാക്കിയ മഹത്തായ സാധ്യതകളെ മൂലധനശക്തികൾ തങ്ങളുടെ ആഗോളാധീശത്വത്തിനുള്ള ഉപകരണമാക്കുകയാണ്... നവലിബറലിസംഇൻഫർമേഷൻ സാങ്കേതികയെ ഉപയോഗിച്ചുള്ള മൂലധനത്തിന്റെ ആഗോളവൽക്കരണ ഘട്ടമാണ് .. ലോകമെമ്പാടുമുള്ളവിപണിയും വിഭവങ്ങളും ആഗോള മൂലധനത്തിന്റെ ഭ്രമണപഥങ്ങളിലേക്ക് ഉദ്ഗ്രഥിക്കപ്പെടുന്ന കാലം... ചരിത്രത്തിലെ കാലഹരണപ്പെട്ട ജീർണ ശക്തികളും നവസാങ്കേതിക വിദ്യയും ചേർന്ന് നടത്തുന്ന അധിനിവേശത്തിന്റെ കാലം ...

നുണകളെ സത്യമാക്കുകയും മൂലധനശക്തികൾക്കെതിരെ വളർന്നു വരുന്ന ജനകീയ ഐക്യത്തെയും സമരങ്ങളെയും മത വർഗീയ സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്യുന്ന മാധ്യമതന്ത്രങ്ങളുടെ കാലമാണിത്... സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെ ഇലക്ട്രോണിക് മീഡിയയെ ഉപയോഗിച്ച് മുതലാളിത്തത്തിന്റെ  ചരക്കുകളെയും സംസ്കാരത്തെയും വിമർശന രഹിതമായി സ്വീകരിക്കുന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ..

സംവാദങ്ങളും പര്യാലോചനകളും അനുവദിക്കാത്ത ആധിപത്യ മാധ്യമ സംസ്കാരത്തെ പ്രതിരോധിക്കാൻ സൈബർ സ്പെയ്സിനെ  ജനാധിപത്യവാദികൾക്ക് ഉപയോഗിക്കാൻ കഴിയേണ്ടതുണ്ടു്. അതൊരു സാധ്യതയാണ്.സ്വതന്ത്രമായ ഇടപെടലുകൾക്കുംസിറ്റിസൺ ജേർണലിസത്തിനുംഈ സ്വതന്ത്ര ഇടം അവസരം നൽകുന്നുണ്ട്. എന്നാൽ സൈബർ ക്രിമിനലുകൾ സ്വതന്ത്ര ഇടപെടലുകളെ പരിമിതപ്പെടുത്തുകയും ഭരണകൂടം ആഗ്രഹിക്കുന്ന നിയന്ത്രണങ്ങൾക്ക് സമ്മതി നിർമിച്ചു കൊടുക്കുകയാണ് ചെയ്യുന്നത് ...

സംസ്കാരത്തിന്റെയും ജനാധിപത്യത്തിന്റെയും എതിർദിശയിൽ കളിക്കുന്ന ക്രിമിനൽ സംഘങ്ങളെയും നുണപറയുന്നതിലും പ്രചരിപ്പിക്കുന്നതിലും അഭിരമിക്കുന്നവരെയും തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന വിവേകപൂർവ്വമായ ഇടപെടലുകളാണിന്ന് ഉണ്ടാവേണ്ടത് ...

പ്രധാന വാർത്തകൾ
 Top