19 February Wednesday

‘രാജ്യത്തിന്റെ ഐക്യം; ജനതയുടെ ഐക്യം’

എ കെ ബാലൻUpdated: Wednesday Oct 9, 2019


പാർലമെന്റ്‌ അംഗമായിരിക്കെ 35 വർഷംമുമ്പ്‌ എസ്‌റ്റിമേറ്റ്‌ കമ്മിറ്റിയോടൊപ്പം ജമ്മു കശ്‌മീർ സന്ദർശിച്ചിരുന്നു. സന്ദർശനത്തിനിടെ ബീഗം അബ്‌ദുള്ളയെ (ഷേഖ്‌ അബ്‌ദുള്ളയുടെ ഭാര്യ) കാണുകയും അവരുമായി അഭിമുഖം നടത്തുകയും ചെയ്‌തു. പ്രത്യേകപദവി റദ്ദാക്കിയതുമുതൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണത്തിലാണിന്ന്‌ ജമ്മു കശ്‌മീർ. അന്ന്‌ ബീഗം അബ്‌ദുള്ള പറഞ്ഞ കാര്യങ്ങൾ ജമ്മു കശ്‌മീരിനെ സംബന്ധിച്ച്‌ ഇന്നും പ്രസക്തമാണ്‌.


‘കാര്യങ്ങളൊക്കെ നിങ്ങൾക്ക്-  അറിയാമല്ലോ. ഇങ്ങനെയാണ് പോകുന്നതെങ്കിൽ ഇന്ത്യ ഉണ്ടാകില്ല. അതൊരു സങ്കൽപ്പമായിത്തീരും. അതിനുമുമ്പേ എന്തെങ്കിലും ചെയ്യണം. രാജ്യത്തിന്റെ അഖണ്ഡത നിലനിർത്തിയേ പറ്റൂ. ഈ രൂപത്തിലുള്ള വെല്ലുവിളിയെ രാജ്യം നേരിട്ടിട്ടില്ല. ശ്രദ്ധിക്കുക‐രാജ്യത്തിന്റെ ഐക്യം; ജനതയുടെ ഐക്യം '. കശ്-മീരിന്റെ ഉമ്മ അഥവാ കശ്-മീരിന്റെ  മമ്മി എന്ന് പരക്കെ അറിയപ്പെടുന്ന ബീഗം അബ്‌ദുള്ളയുടെ അചഞ്ചലമായ അഭിപ്രായങ്ങളാണ് മേൽ ഉദ്ധരിച്ചത്-.
ലോക-്-സഭാ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ഒരു സന്ദർശനം ജമ്മു കശ്-മീരിൽ ഉണ്ടായി. രാജ്യരക്ഷ, ജമ്മു കശ്-മീരിന്റെ ഇറക്കുമതി‐കയറ്റുമതി, ആദായനികുതി തുടങ്ങിയവയെക്കുറിച്ച്- തെളിവെടുപ്പ്- നടത്തുകയായിരുന്നു കമ്മിറ്റിയുടെ മുഖ്യ ഉദ്ദേശ്യം.

ഇതിനിടയിൽ എഴുപതു തികഞ്ഞ വൃദ്ധയായ ബീഗം അബ്‌ദുള്ളയെ കണ്ട്-  ആരോഗ്യസ്ഥിതി അന്വേഷിക്കാൻ കമ്മിറ്റിയിലെ ചില അംഗങ്ങൾക്ക്- താൽപ്പര്യം തോന്നി.
പക്ഷേ, ബെൻസിലാൽ‐എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയർമാൻ‐ ഞങ്ങളോടൊപ്പം വന്നില്ല. "അനാവശ്യമായ രാഷ്ട്രീയ ഊഹാപോഹങ്ങൾക്ക്- ഞാൻ ഇപ്പോൾ തയ്യാറല്ല' എന്നുപറഞ്ഞ്‌ അദ്ദേഹം ഒഴിഞ്ഞുമാറി. താൽപ്പര്യമുള്ള ഞങ്ങളെ ബീഗത്തെ കാണാൻ അനുവദിച്ചു. ഒരു നിബന്ധനമാത്രം‐‘കമ്മിറ്റിക്ക്‌ കൃത്യസമയത്ത്‌ എത്തണം'.
രാവിലെ ഞങ്ങൾ നാല് പേർ ‐രൂപ്- ചന്ദ്- പാൽ, ചിന്നസ്വാമി, യാദവ്- തുടങ്ങിയവർ ‘ബ്രോഡ്---വേ' യിലെ അവരുടെ പഴയ തറവാട്ടിലേക്ക്- ചെന്നു.

സൗന്ദര്യബോധം അതിന്റെ പൂർണബോധത്തിൽ ഉൾക്കൊള്ളുന്ന സഹൃദയായ ഉമ്മയാണ് ബീഗം. പരിസരങ്ങളെ സുന്ദരമായി വേഷമണിയിക്കുന്നതിലും സ്വന്തം വേഷം ധരിക്കുന്നതിലും പ്രത്യേക ശ്രദ്ധ  അവർക്കുണ്ടായിരുന്നു.

സ്വന്തം വീട്ടിലെ ചെറിയ പൂന്തോപ്പിലെ ഓരോ പുഷ്-പവും പ്രത്യേകമായ അടുക്കും ചിട്ടയിലുമാണ് സംവിധാനം ചെയ്-തിട്ടുള്ളത്-. പുഷ്-പങ്ങൾ അവരുടെ ബലഹീനതയാണെന്നു തോന്നിപ്പോയി.

ബീഗം അബ്‌ദുള്ള ഞങ്ങളെ സ്വീകരിക്കാൻ ഉമ്മറത്തുതന്നെ നിൽപ്പുണ്ടായിരുന്നു. വാർധക്യം അവരുടെ സംസാരത്തിനു തടസ്സമായിരുന്നില്ല. പക്ഷേ, മാനസികമായി അവർ തകർന്നിരിക്കുന്നുതുപോലെ തോന്നി. ബീഗത്തിന്റെ അനർഗളമായ ഹിന്ദി, ഇംഗ്ലീഷ്- സംസാരം ഒരു ഭാവഗാനം ആസ്വദിക്കുന്നതുപോലെ അനുഭവത്തിൽ തോന്നി.

ഏതാണ്ട്- നാൽപ്പത്തഞ്ചു മിനിറ്റ്  നീണ്ടുനിന്ന സംസാരം. ഇടയ്-ക്ക്‌ ഞങ്ങൾ ചില ചോദ്യങ്ങൾ ചോദിച്ചു. അതിന്റെ ചുരുക്കമിതാണ്.

ബീഗത്തെ കാണുക, ചില കാര്യങ്ങൾ അറിയുക, ഏറ്റവും വിലപ്പെട്ടതായി തോന്നുന്നു. രാജ്യത്തിലെ ചില വാർത്താമാധ്യമങ്ങൾ‐പത്രങ്ങൾ അഴിച്ചുവിടുന്ന പ്രചാരണമാണ് ഈ ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിക്കുന്നത്-. പ്രതികരണം അറിയാൻ ആഗ്രഹിക്കുന്നു.

ജമ്മു കശ്-മീർ ഇന്ത്യയിൽനിന്ന് വിട്ടുപോകാൻ നാഷണൽ കോൺഫറൻസ്- ആഗ്രഹിക്കുന്നുവോ? മുസ്ലിംവർഗീയതയെ നിങ്ങൾ ആളിക്കത്തിക്കുന്നുണ്ടോ? വിദേശശക്തികളുമായി ജമ്മു കശ്-മീർ ഗവൺമെന്റ്‌- ബന്ധപ്പെട്ടിരുന്നുവോ? സത്യമെന്താണ്?

ഒരു നിമിഷം അവരുടെ തിളങ്ങുന്ന കണ്ണുകൾ നനവൂറുന്നതുപോലെ; പിന്നെ ചുവക്കുന്നതുപോലെ തോന്നി. അവർ കരഞ്ഞിരുന്നുവോ? പൊട്ടിത്തെറിച്ചിരുന്നുവോ?  അറിയില്ല. പക്ഷേ, അവർ മിതസ്വരത്തിൽ പ്രതികരിച്ചു. 

‘നിങ്ങളുടെ ചോദ്യത്തിൽ അത്‌ഭുതമില്ല. ഇത്- കുറച്ചുകാലമായി കേൾക്കാൻ തുടങ്ങിയിട്ട്-. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതിന് പിന്നിൽ ആരാണ് പ്രവർത്തിക്കുന്നത്- എന്ന് നിങ്ങൾക്ക്-  ഊഹിക്കാമല്ലോ. പക്ഷേ, ഒരു കാര്യം. ഇത്തരം പ്രചാരണം രാജ്യത്തെ രക്ഷിക്കില്ല. ഞങ്ങൾക്ക്- ആരുടേയും സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഈ മണ്ണ് ഇന്ത്യയുടെ മണ്ണാണ്. ഞങ്ങൾ ഇന്ത്യയിൽ ജനിച്ചവരാണ്. ഇന്ത്യയിൽ മരിക്കും.’

ഇടയ്-ക്ക്‌ കശ്-മീർ രീതിയിലുള്ള ചില പലഹാരങ്ങളും കാപ്പിയും തന്നു. സത്യത്തിൽ ആർക്കും രുചി അറിഞ്ഞുകൊണ്ട്- കാപ്പി കുടിക്കാൻ കഴിഞ്ഞില്ല. ബീഗത്തിന്റെ മുഴങ്ങുന്ന ശബ്‌ദം വല്ലാത്തൊരസ്വാസ്ഥ്യം, നിമിഷനേരങ്ങളോളം ഞങ്ങളെ കീഴടക്കി.

ഇടയ്‌ക്കുകയറി ഞാൻ ചോദിച്ചു, ‘ഇവിടത്തെ ആർഎസ്- എസിന്റെ പങ്കെന്താണ്?'

അവർ എന്റെ ചോദ്യംതന്നെ തിരുത്തി. ആർഎസ്-എസിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും പ്രവർത്തനം എങ്ങനെയുണ്ടെന്നു ചോദിക്കുകയാണ് നല്ലത്- .  ‘ഇവിടെ കോൺഗ്രസ്- ഐ, ബിജെപി, ആർഎസ്- എസ്-, ജമാ അത്തെ ഇസ്ലാമി ‐എല്ലാം ഒന്നാണ്. ഒരു വ്യത്യാസവും ഇല്ല. നിങ്ങൾക്ക്-  ഒരുപക്ഷേ അത്ഭുതം തോന്നും. എന്നാൽ തോന്നേണ്ട. ഇന്ദിര കോൺഗ്രസ്- അധികാരത്തിനുവേണ്ടി എന്തും ചെയ്യും. നാഷണൽ കോൺഫറൻസിനെ തോൽപ്പിക്കുക എന്നതാണ് അവരുടെ പ്രധാന ഉദ്ദേശ്യം. ഇന്ദിര കോൺഗ്രസ്- പ്രകടമായി ഈ വർഗീയ‐വിഘടനവാദികളുമായി കൂട്ടുചേർന്നു. ഇന്ദിര ഗാന്ധിതന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചോദിച്ചു. ‘ബിജെപിയുടെ ആവശ്യമെന്താണ്. ബിജെപി പറയുന്നതുതന്നെയാണ് നാഷണൽ കോൺഫറൻസിനെക്കുറിച്ച്- ഞങ്ങൾക്കും പറയാനുള്ളത്-'. ഇന്ദിര പ്രസംഗിച്ചു ദിവസങ്ങൾ കഴിയുന്നതിനുമുമ്പ്- വേർതിരിക്കാൻ കഴിയാത്ത വിധത്തിൽ ഇന്ദിര കോൺഗ്രസും ബിജെപിയും യോജിച്ചു. ഒപ്പം ജമാ അത്തെ ഇസ്ലാമിയും ആർഎസ്-എസും.

ആസൂത്രണകേന്ദ്രം "ബ്രോഡ്---വേ' ഹോട്ടലാണ്. പ്രശസ്-തമായ ഫൈവ്- സ്റ്റാർ ഹോട്ടൽ. സത്യത്തിൽ ഞാൻ അതിനെ ഫ്രോഡ്‌വേ ഹോട്ടൽ എന്നാണ് വിളിക്കാറ്

1980 ൽ ബിജെപിക്ക്- 13  എംഎൽഎമാർ ജമ്മുവിൽനിന്നുമാത്രം ജമ്മു കശ്-മീർ നിയമസഭയിൽ ഉണ്ടായിരുന്നു. ഇപ്പോൾ അവരൊക്കെ ഇന്ദിര ഗാന്ധിയുടെ പാർടിയിലാണ്.
ജി എം ഷാ ബീഗത്തിന്റെ മകളുടെ ഭർത്താവല്ലേ. അയാൾ എങ്ങനെ പുതിയ പാർടിയുണ്ടാക്കി? ഞങ്ങളുടെ കൂടെയുണ്ടായിരുന്ന സീനിയർ മെമ്പറായ യാദവ്- ചോദിച്ചു.
ഇന്ദിര കോൺഗ്രസിന് വീണുകിട്ടിയ ഒരു വൈക്കോൽ തുരുമ്പാണത്-. ഇന്ന് അയാൾ ഒരു പുതിയ പാർടി ഉണ്ടാക്കുന്നു, വലിയ പ്രചാരണമാണ് നടത്തുന്നത്-. ഇതിന്റെ പിന്നിലുള്ളത്- ഇന്ദിര കോൺഗ്രസാണ്. ആസൂത്രണകേന്ദ്രം "ബ്രോഡ്---വേ' ഹോട്ടലാണ്. പ്രശസ്-തമായ ഫൈവ്- സ്റ്റാർ ഹോട്ടൽ. സത്യത്തിൽ ഞാൻ അതിനെ ഫ്രോഡ്‌വേ ഹോട്ടൽ എന്നാണ് വിളിക്കാറ്. 

നർമരസം കലർന്ന അവരുടെ മറുപടിക്കുശേഷം ഞങ്ങൾ അറിയിച്ചു: മാഡം  ബീഗം ഞങ്ങൾ  പോകട്ടെ. രാഷ്ട്രത്തോടായി എന്തെങ്കിലും പറയാനുണ്ടോ? ഉണ്ട്-.
ഈ ലേഖനം തുടങ്ങിയതുതന്നെ അവരുടെ അവസാനത്തെ അഭിപ്രായത്തിലാണ്. 1984 മെയ്‌ 23ന്‌  രാവിലെ എട്ടിനായിരുന്നു ഞങ്ങൾ അവരെ കണ്ടത്-. അപ്പോഴേക്കും പഞ്ചാബിൽ ആളിക്കത്തൽ തുടരുകയാണ്. ഇതിനിടയിൽ പതിനാല്‌ സംസ്ഥാനങ്ങളിൽ ഇരുപത്തഞ്ച്‌ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്- കഴിഞ്ഞിരുന്നു. ഇന്ദിര കോൺഗ്രസിന്  കിട്ടിയത്- വെറും  ഒമ്പത്-  സീറ്റ് മാത്രമാണ്. പതിനാറു മാസത്തിനുള്ളിൽ ഉത്തർപ്രദേശിൽ നടന്ന ഏഴു നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അഞ്ചെണ്ണത്തിലും ഇന്ദിര കോൺഗ്രസ്- പരാജയപ്പെട്ടു.
 


പ്രധാന വാർത്തകൾ
 Top