29 June Wednesday

തെങ്ങിന്റെ ഓല പരിശോധിച്ച് വളാവശ്യം അറിയാം

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2017

തെങ്ങിന്റെ 14ാമത്തെ ഓലയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. തെങ്ങിന്റെ ഏറ്റവും പുതിയ തളിരോല ഒന്നാമത്തെ ഓലയില്‍ കണക്കാക്കി 14ാമത്തെ ഓല തിട്ടപ്പെടുത്തും. ഇതിലെ ഓലകള്‍ വേര്‍പെടുത്തി ഉണക്കിപ്പൊടിച്ച് പോഷകങ്ങളുടെ അളവ് കണക്കാക്കും. പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ 14ാമത്തെ ഓലയില്‍ ഉണ്ടാകേണ്ട മിനിമം ശതമാനം മൂലകങ്ങളുടെ അളവ് കൃഷിശാസ്ത്രജ്ഞര്‍ തിട്ടപ്പെടുത്തിയിട്ടുണ്ട്. ഈ മിനിമം ശതമാനത്തിന് താഴെയാണെങ്കില്‍ അവ പരിഹരിക്കാന്‍ ആവശ്യമായ പോഷകങ്ങളുടെ അളവ് നിശ്ചയിച്ചുകൊടുക്കുന്നു. തെങ്ങിനെ 14ാമത്തെ ഓലയില്‍ ഉണ്ടാകേണ്ട മൂലകങ്ങളുടെ മിനിമം ശതമാനം താഴെ കാണിക്കാം. 

മൂലകം            മിനിമം ശതമാനം
നൈട്രജന്‍       1.8
ഫോസ്ഫറസ്     0.12
പൊട്ടാഷ്       0.8
കാത്സ്യം        0.5
മഗ്നീഷ്യം        0.3
സള്‍ഫര്‍        0.15
ക്ളോറിന്‍       0.5
ഇരുമ്പ്         50 പി പി എം
മാംഗനീസ്      60 പി പി എം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top