Top
18
Wednesday, October 2017
About UsE-Paper

വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ചാപ്പാകടവിലെ കണ്ടല്‍പാര്‍ക്ക്

Friday Oct 6, 2017
പി കെ രവീന്ദ്രന്‍
ചാപ്പാ കടപ്പുറത്തെ കണ്ടല്‍പാര്‍ക്കിന്റെ ഉള്‍ഭാഗം

വൈപ്പിന്‍ >  മാലിപ്പുറം ചാപ്പാ കടപ്പുറത്ത് പ്രവര്‍ത്തനം ആരംഭിച്ച കണ്ടല്‍ വിജ്ഞാനകേന്ദ്രത്തിലേക്ക് സന്ദര്‍ശകര്‍ എത്തിത്തുടങ്ങി. കണ്ടല്‍ച്ചെടികളെക്കുറിച്ച് അറിവു നേടാന്‍കൂടി ഉപകരിക്കുന്ന രീതിയിലാണ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. കണ്ടലുകളുടെ സവിശേഷതകളും പേരുകളും തുടങ്ങി വിജ്ഞാനംപകരുന്ന ഒട്ടേറെ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണ്ടല്‍ സംബന്ധിച്ച് വിജ്ഞാനപ്രദമായ അറിയിപ്പുകള്‍ ഇതിനകത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധയിനം കണ്ടലുകളെ പരിചയപ്പെടുന്നതിന് അതിന്മേല്‍ ഫലകങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

മത്സ്യപ്രജനനത്തിന്റെ ആദ്യദശയിലെ വളര്‍ച്ചയ്ക്ക് അനുകൂലമായ പ്രകൃതിദത്ത നേഴ്സറിയാണ് കണ്ടല്‍ക്കാടുകള്‍. മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് വളരാനാവശ്യമായ ആല്‍ഗകളും തീറ്റകളുമെല്ലാം കണ്ടല്‍ക്കാടുകളില്‍നിന്നു ലഭിക്കും. മണ്ണിടിച്ചില്‍ തടയുന്നു. സുനാമിപോലുള്ള പ്രകൃതിപ്രതിഭാസങ്ങളെ ഒരുപരിധിവരെ പിടിച്ചുനിര്‍ത്തുന്നു. ആഗോള താപനത്തിന്റെ ദുരന്തങ്ങളെപ്പോലും നിയന്ത്രിക്കാന്‍ കഴിവുള്ളതാണ് കണ്ടല്‍ച്ചെടികള്‍. സമുദ്രത്തെക്കാള്‍ 20 ഇരട്ടി ഫലഭൂയിഷ്ടമാണ് കണ്ടല്‍ക്കാടുകളെന്നാണ് ശാസ്ത്രലോകം വിലയിരുത്തിയിട്ടുള്ളത്.

അക്വാ ടൂറിസം സെന്ററിനോടു ചേര്‍ന്നുള്ള നിലവിലുണ്ടായിരുന്ന കണ്ടല്‍ക്കാട് എല്‍എന്‍ജി പെട്രോനെറ്റിന്റെ ധനസഹായത്തോടെ സംസ്ഥാന സാമൂഹ്യ വനവല്‍കരണ വിഭാഗമാണ് കണ്ടല്‍ വിജ്ഞാനകേന്ദ്രമായി രൂപപ്പെടുത്തിയത്. ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് തൊട്ടടുത്തുള്ള അക്വാ ടൂറിസംകേന്ദ്രത്തില്‍ മത്സ്യച്ചാട്ടവും കാണാം. അവിടെ ഒരുക്കിയിട്ടുള്ള പെഡസ്റ്റല്‍ ബോട്ടുകളില്‍ തുഴയുമ്പോള്‍ മീനുകള്‍ ചാടി ബോട്ടില്‍ വീഴും. ചൂണ്ടയിട്ട് മീന്‍പിടിക്കാനുള്ള സൌകര്യവുമുണ്ട്. ഉച്ചഭക്ഷണവും മറ്റു സൌകര്യങ്ങളുമുണ്ട്. വൈകിട്ട് തൊട്ടടുത്തെ കടല്‍ത്തീരത്തെത്തി അസ്തമയവും കാണാം. മാലിപ്പുറം പാലത്തിനരികില്‍നിന്ന് ഏകദേശം ഒരുകിലോമീറ്റര്‍ പടിഞ്ഞാറോട്ടും തുടര്‍ന്ന് വടക്കോട്ടും സഞ്ചരിച്ചാല്‍ കണ്ടല്‍ വിജ്ഞാനകേന്ദ്രത്തിലെത്താം.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!