Top
21
Sunday, January 2018
About UsE-Paper

'ഭൂമാഫിയ ഭര്‍ത്താവിനെ കൊലപ്പെടുത്തിയിട്ടും പോരാട്ടങ്ങള്‍ തുടരാന്‍ ധൈര്യം തന്നത് ഈ ചെങ്കൊടിയാണ്' ഝാര്‍ഖണ്ഡില്‍ നിന്ന് ലഖി സോറന്റെ വാക്കുകള്‍

Thursday Dec 21, 2017
വെബ് ഡെസ്‌ക്‌

ജാംടറ > 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് ഇവിടുത്തെ ഭൂമാഫിയ ക്രിമിനലുകളാണ്. അന്ന് മുതല്‍ ഇന്ന് വരെ എന്റെ പോരാട്ടങ്ങള്‍ തുടരാന്‍ എനിക്ക് ധൈര്യം തന്നത് ഈ ചെങ്കൊടിയാണ്.

ഝാര്‍ഖണ്ഡിലെ ജാംടറയില്‍  സിപിഐ എം  ജില്ലാസമ്മേളന വേദിയില്‍ പാര്‍ടി ജില്ലാക്കമ്മറ്റിയംഗം കൂടിയായ സഖാവ് ലഖി സോറന്‍ ഇത് പറഞ്ഞ് മുഴുവിപ്പിച്ചപ്പോള്‍ ആയിരങ്ങളണ് ഈങ്ക്വിലാബ് വിളികളുമായി അഭിവാദ്യം അര്‍പ്പിച്ചത്. ആദിവാസി മേഖലയില്‍ നിന്നുള്ള സാധാരണ സ്ത്രീയാണ് ലഖി സോറന്‍. ആ സാധാരണ സ്ത്രീയെ ഇന്ന് ഈ വാക്കുകള്‍ പറയാന്‍ പ്രാപ്തയാക്കിയതില്‍ ചെറുതല്ലാത്തൊരു പങ്ക് കമ്യൂണിസ്റ്റ് പാര്‍ടിക്ക് അവകാശപ്പെടാം.

നൂറുകണക്കിന് ജനങ്ങള്‍ അണിനിരന്ന പൊതുസമ്മേളനത്തില്‍ സഖാവ് ലഖി സോറന്റെ വാക്കുകള്‍ കമ്യൂണിസ്റ്റ് പാര്‍ടി ആ നാടിനെ എങ്ങനെ സ്വാധീനിച്ചെന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു.  ഭൂമാഫിയകള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് സാധാരണക്കാര്‍ക്കൊപ്പം നിന്ന് പൊരുതുന്ന പാര്‍ടിയുടെ മുന്‍ നിരപോരാളികള്‍ അനുഭവിക്കുന്ന പ്രതിബന്ധങ്ങളും തിരിച്ചടികളും ലഖി സോറനെ പോലുള്ള പ്രവര്‍ത്തകരെ പിന്തരിപ്പിച്ചിട്ടില്ല എന്നാണ് സോറന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

സമ്മേളനത്തോടനുബന്ധിച്ച് സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലിയും സംഘടിപ്പിച്ചിരുന്നു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്  സമ്മേളനത്തെ അഭിസംബോധന
ചെയ്ത് സംസാരിച്ചു.